രാജ്യത്തെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു; നദീ തീരങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കല്‍ തുടരുന്നു

ഡബ്ലിന്‍: രാജ്യത്തെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതോടെ തീര പ്രദേശങ്ങളില്‍ കഴിയുന്ന ആളുകള്‍ കനത്ത ജാഗ്രതയില്‍. ജല നിരപ്പ് പൂര്‍ണമായി ഉയര്‍ന്നതോടെ നദീ തീരങ്ങളില്‍ കഴിയുന്ന ആളുകളെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അപകടം ഒഴിവാകുന്നതിന്റെ ഭാഗാമായാണ് ഇപ്പോള്‍ ആളുകളെ പൂര്‍ണമായും ഒഴിപ്പിക്കുന്നത്.
അടുത്ത ദിവസങ്ങളില്‍ മുഴുവനും കനത്ത മഴയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നദികളുടെ കരയില്‍ താമസിക്കുന്നവര്‍ക്കു മുന്നറിയിപ്പു സന്ദേശം നല്‍കിയിരിക്കുന്നത്. റിവര്‍ സുറിലെ ജല നിരക്ക് ക്രമാതീതമായി ഉയര്‍ന്നതോടെ നദിയുടെ കരകളില്‍ താമസിക്കുന്നവര്‍ക്കു ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ക്ലോണ്‍മെല്‍ ഫ്‌ളഡ് റെസ്‌പോണ്‍സ് ടീമിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്ത രാത്രിയില്‍ അപ്രതീക്ഷിതമായ രീതിയില്‍ മഴയുണ്ടാകാനുള്ള സാധ്യതകള്‍ കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പായി നല്‍കിയിട്ടുണ്ട്.
ഇത്തരത്തില്‍ കര്‍ശ നിര്‍ദേശം ലഭിച്ചതോടെ സുര്‍ നദിയുടെ കരകളില്‍ താമസിക്കുന്ന ആളുകളെ ഇവിടെ നിന്നും ഒഴിപ്പിക്കുന്ന ജോലികള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ക്ലോണോമെല്ലിലെ കില്‍ഗേനി ഏരിയയിലും, കോ ടിപ്പേരാരിയിലും ഇത്തരത്തില്‍ ആളുകളെ ഒഴിപ്പിക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. സുര്‍ നദിയിലെ ജലനിരപ്പ് 3.8 സെന്റീമീറ്റര്‍ ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ആളുകളെ ഒഴിപ്പിച്ചു തുടങ്ങിയത്. കില്‍ഗേനി എരിയയിലും, കോളോനോഗനിലും ജല നിരപ്പ് നാല് സെന്റീമീറ്ററില്‍ അധികമായി ഉയര്‍ന്നിട്ടുണ്ടെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

Top