മേയർ ബേബി പെരേപ്പാടന് സീറോ മലബാർ കമ്മ്യൂണിറ്റി അയർലൻഡ് (SMC I)സ്വീകരണം നൽകുന്നു

ഡബ്ലിൻ : അയർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ വംശജൻ മേയർ ആയിരിക്കുന്നു. നമുക്ക് ഏവർക്കും സുപരിചിതനായ താല സൗത്ത് കൗൺസിലർ ശ്രീ. ബേബി പെരേപ്പാടൻ മുഴുവൻ ഇന്ത്യക്കാർക്കും, പ്രത്യേകിച്ചു മലയാളികൾക്കും അഭിമാനമാണ്.
20 വർഷങ്ങൾക്ക് മുമ്പ് ഒരു പ്രവാസിയായി ഇവിടെയെത്തിയ ഒരു മലയാളി ഇപ്പോൾ അയർലണ്ടിലെ ഉന്നതമായ ഒരു പദവിയിൽ ജനാധിപത്യരീതിയിൽ ജനങ്ങൾ തെരഞ്ഞെടുത്ത് എത്തിയിരിക്കുന്നു! നമ്മളെല്ലാവരും അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യേണ്ട മഹത്തായ ഒരു നേട്ടമാണിത്.

അയർലൻഡ് മലയാളികൾക്കിടയിൽ സാമൂഹ്യ -സാംസ്കാരിക മണ്ഡലങ്ങളിൽ തുടക്കം മുതൽ നിറസാന്നിധ്യമായിരുന്ന ബേബി പെരേപ്പാടന് അയർലണ്ടിലെ സീറോ മലബാർ കമ്മ്യൂണിറ്റി പൗരസ്വീകരണം നൽകുന്നു.താലയിൽ വച്ചു 29 ന് ശനിയാഴ്ച രാവിലെ 11 മണിക്കാണ് ഈ അനുമോദന സമ്മേളനം സംഘടിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ പരിപാടിയിൽ പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടുവാൻ എല്ലാ നല്ലവരായ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു. ഏവരുടെയും സാന്നിധ്യ സഹകരണങ്ങൾ കൊണ്ട് ഈ അനുമോദന സമ്മേളനം ഒരു ഗംഭീര വിജയമാക്കുവാൻ എല്ലാ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : പ്രസിഡന്റ്‌ :ജോർജ് പാലിശ്ശേരി 087996 2929 , പ്രോഗ്രാം കൺവീനർ :സാജു ചിറയത്ത്
089954 7876

Top