ബ്രിട്ടനിലെയും നോർത്തേൺ അയർലൻഡിലെയും ബിരുദ കോഴ്സുകളിലേക്കും അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31.. Ucas വഴി അപേക്ഷിക്കുന്നതിനെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

ഡബ്ലിൻ : നിങ്ങൾ -നിങ്ങളുടെ കുട്ടികൾ ഉപരി പഠനത്തിനായി ബ്രിട്ടനിലെയും നോർത്തേൺ അയർലൻഡിലെയും കോളേജുകളിൽ ചേരുവാൻ ചിന്തിക്കുന്നവരാണോ .എങ്കിൽ സമയം കളയാതെ അപേക്ഷ കൊടുക്കുക .ബ്രിട്ടനിലെയും നോർത്തേൺ അയർലൻഡിലെയും ബിരുദ കോഴ്സുകളിലേക്കും അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31ആണ് .

Ucas വഴി അപേക്ഷിക്കുന്നതിനെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇന്ഹേല്ലാം ആണെന്നുകൂടി   അറിഞ്ഞിരിക്കേണ്ടതുണ്ട് . അയർലന്റിലെ CAO യുടെ ഒരു പതിപ്പാണ് യുകെയുടെ യുകാസ് .ഈ , Ucas  ആപ്ലിക്കേഷൻ സമർപ്പിക്കൽ സിഎഒ ഫോമിനെക്കാളും കുറച്ചുകൂടി വിഷമകരമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു സി‌എ‌ഒ അപേക്ഷ പൂർത്തിയാക്കുന്നതിലെ Ucas ലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗം എന്നത് ഏതു കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന് കണ്ടുപിടിക്കുകയൂം അവയുടെ മുൻഗണനാക്രമം നിശ്ചയിക്കുകയും ചെയ്യുക എന്നുള്ളതാണ്. മാത്രമല്ല Ucas അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകൻ തങ്ങളുടെ വ്യക്തിഗത പ്രസ്താവനയും അക്കാദമിക് റഫറൻസും ഉൾപ്പെടെ തങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അപേക്ഷക്കൊപ്പം സമർപ്പിക്കണം.

വ്യക്തിപരമായ സ്റ്റേറ്റ്മെന്റ് അല്പം വിഷമകരവും ലിവിങ് സെറ്റ് കഴിയുന്നവർക്ക് അല്പമെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമാണ് . പ്രത്യക്ഷത്തിൽ കാണുന്നപോലെ വെല്ലുവിളി നിറഞ്ഞതും അധ്വാനമുള്ളതുമല്ലെങ്കിലും, പേഴ്‌സണൽ സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിൽ കാര്യമായ ശ്രദ്ധയും മറ്റുള്ളവരിൽ നിന്നുള്ള ഉപദേശങ്ങളും നിർദേശങ്ങളും റീ ഡ്രാഫ്റ്റിംഗും ആവശ്യമാണ്.

റഫറൻസ് അക്കാദമിക് ആയിരിക്കണം, മിക്ക അപേക്ഷകളിലെ , നിങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്ന പഠന കോഴ്സുമായി ബന്ധപ്പെട്ട ഒരു മേഖലയിലെ അക്കാദമിക്ക് അധ്യാപകൻ ഇതിനെക്കുറിച്ചുള്ള നിർദേശങ്ങൾ നൽകും . അപേക്ഷയോട് നീതി പുലർത്തുന്ന ഒരു റഫറൻസ് നിങ്ങൾക്ക് നൽകാൻ നൽകാൻ അധ്യാപകന് അപേക്ഷകനെ പരിഗണിക്കാനും നിങ്ങളുടെ സ്വകാര്യ പ്രസ്താവനയുടെ പകർപ്പും ആവശ്യമായി വരും, അതിനാൽ ഈ റഫറൻസ് മുൻകൂട്ടി തന്നെ അക്കാദമിക്ക് അഡ്വൈസർ ആയ അധ്യാപനോട് വാങ്ങാൻ ആവശ്യപ്പെടേണ്ടതാണ് .ആയതിനാൽ അതിനാൽ അക്കാദമിക് റഫറൻസ് അധ്യാപകനോട് ചോദിക്കുന്നത് അവസാന നിമിഷം ആയിരിക്കുന്നത് ന്യായമല്ല.

അപേക്ഷകർക്ക് അഞ്ച് കോഴ്സുകൾ വരെ അപേക്ഷിക്കാം, അപേക്ഷകന് സ്പ്രിങ് സീസണിൽ ഓഫറുകൾ ലഭിക്കും. ഒരു ഓഫറും ബാക്കപ്പും സ്വീകരിക്കുന്നതിന് മുമ്പ് അപേക്ഷകർ അപേക്ഷിച്ച എല്ലാ സ്ഥാപനങ്ങളിൽ നിന്നും മറു[പടി കിട്ടുന്നതുവരെ ഓഫറുകൾക്ക് മറുപടി കൊടുക്കേണ്ടതില്ല . അപേക്ഷകർ അവരുടെ അവസാന വർഷ പരീക്ഷകളിൽ റിസൾട്ട് വന്നതിനുശേഷം ഓഫറുകൾ സ്വീകരിച്ചാൽ മതി എന്നർത്ഥം

Top