NTA NET – JRF പരീക്ഷകൾക്ക് സമാന്തരമായി പി ജി പരീക്ഷകൾ നടത്തി വിദ്യാർത്ഥികൾക്ക് സമ്മർദ്ദം സൃഷ്ടിക്കുന്ന കേരള സർവകലാശാലയുടെ നടപടി പിൻവലിക്കണം: AIDSO

വംബർ 20 മുതൽ ഡിസംബർ 5 വരെ 2020 ഡിസംബറിലെയും 2021 ജൂണിലെയും NET-JRF പരീക്ഷകൾ ഒരുമിച്ച് നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) തീരുമാനിച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് കേരള സർവകലാശാല നവംബർ 15 ന് നടത്താൻ മുൻപ് നിശ്ചയിച്ചിരുന്ന പി.ജി പരീക്ഷകൾ നവംബർ 22 ആം തീയതിയിലേക്ക് മാറ്റിവെച്ചത്. ഇത് മൂലം
NET – JRF എഴുതുവാൻ ആഗ്രഹിക്കുന്ന പി.ജി വിദ്യാർത്ഥികൾക്ക് അതിനുള്ള അവസരം നഷ്ടപ്പെടും. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതികൂല സാഹചര്യവും മറ്റ് ദേശീയതലത്തിലുള്ള പരീക്ഷകൾ കടന്നുവതും കാരണമാണ് 2020 ഡിസംബറിലെയും 2021 ജൂണിലെയും NET – JRF എക്സാം മുകൾ ഒരുമിച്ച് 2021 നവംബർ, ഡിസംബർ മാസങ്ങളിൽ  നടത്താൻ NTA തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷകാലത്തിലേറായായി NET – JRF പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തരുതെന്നും  കേരള സർവ്വകലാശാല നിലവിൽ എടുത്ത തീരുമാനത്തിൽ നിന്നും പിന്മാറി പരീക്ഷ തീയതി പുതുക്കി നിശ്ചയിക്കണമെന്നും
എ.ഐ.ഡി.എസ്.ഒ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
Top