നഗ്നനൃത്തം കുറ്റമല്ലെന്നു ഹൈക്കോടതി

സ്വന്തം ലേഖകൻ

മുംബൈ: ഫഌറ്റിൽ നഗ്ന നൃത്തം നടത്തിയവർക്കെതിരായ കേസ് നില നിൽക്കില്ലെന്നു കാട്ടി തള്ളിയ ഹൈക്കോടതി വിധി ചരിത്രമാകുന്നു. സ്വകാര്യ സ്ഥലത്ത് നഗ്‌നനൃത്തം നടത്തുന്നത് നിയമപരമായി കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതിയാണ് വിധിച്ചത്.. ഫൽറ്റിൽ നഗ്‌നനൃത്തം നടത്തിയെന്ന് ആരോപിച്ച് അന്ധേരി പൊലീസ് രജിസ്റ്റർ ചെയ്ത കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം യുവാക്കൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസ് എൻ.എച്ച് പാട്ടീൽ, എ.എം ബഹാദൂർ എന്നിവർ അധ്യക്ഷരായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ഡിസംബർ 12നാണ് കേസ് രജിസ്റ്റർ ചെയ്തത്. മദ്യലഹരിയിലായിരുന്ന പതിമൂന്ന് യുവാക്കളും ആറു അർദ്ധനഗ്‌നരായ യുവതികളും ചേർന്ന് ഫൽറ്റിൽ നഗ്‌നൃത്തം നടത്തിയെന്നാണ് കേസ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആരോപണവിധേയർ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. പൊതുസ്ഥലത്തെ അശ്ലീല പ്രദർശനം തടയുന്നതിനുള്ള ഐപിസി 294 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ഫൽറ്റ് സ്വകാര്യ സ്ഥലമായി കണക്കാക്കാനാകില്ലെന്നും പൊതുസ്ഥലമായി പരിഗണിക്കണമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് രാജേന്ദ്ര ശിരോദ്കർ ഉന്നയിച്ച വാദം കോടതി തള്ളുകയായിരുന്നു. ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്.

Top