കാമുകിക്കൊപ്പം കിടക്ക പങ്കിട്ട് മറ്റൊരു യുവാവ്; സ്വന്തം ബെ്ഡ്‌റൂമിലെ അവിഹിത ബന്ധം പരസ്യമാക്കി കാമുകൻ: കാമുകിയുടെയും ജാരന്റെയും അർധനഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

സ്വന്തം ലേഖകൻ

ടെക്‌സസ്: വീട്ടിൽ നിന്നു പുറത്തു പോയി ഇടയ്ക്കു മടങ്ങിയെത്തിയ ടെക്‌സസ് സ്വദേശിയായ 23 കാരൻ ഡസ്റ്റൺ ആ കാഴ്ചകണ്ട് ഞെട്ടി. സ്വന്തം കാമുകി മറ്റൊരു യുവാവിന്റെ കൂടെ തന്റെ വീടിന്റെ കിടക്ക പങ്കിടുന്നു. പിന്നെ, ഒന്നും നോക്കിയില്ല അർധനഗ്നരായി കിടക്ക പങ്കിട്ട ഇരുവരുടെയും ചിത്രങ്ങൾ ക്യാമറയിൽ പകർത്തി ഉടൻ തന്നെ ഫെയ്‌സ്ബുക്കിൽ പോസ്റ്റുമിട്ടു. ചിത്രത്തിനും പോസ്റ്റിനും വൻ പ്രതികരണം ലഭിച്ചതോടെ എല്ലാവർക്കും നന്ദി പറഞ്ഞ് സ്വന്തം ചിത്രം സഹിതം യുവാവ് വീണ്ടും പോസ്റ്റിട്ടു.good
ടെക്‌സസ് എമോറി സ്വദേശിയായ ഡസ്റ്റൺ ഹോളോവേ (23)യാണ് കാമുകിയുടെയും ജാരന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവങ്ങൾ. ജോലിയ്ക്കു ശേഷം വീട്ടിലെത്തിയ ഡസ്റ്റൺ കണ്ടത് മദ്യലഹരിയിൽ അർധനഗ്നരായി കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന തന്റെ കാമുകിയെയും അവളുടെ ജാരനെയുമായിരുന്നു. ഏതു മനുഷ്യന്റെയും നിയന്ത്രണം വിട്ടു പോകുന്ന സാഹചര്യം. തോക്കെടുത്ത് രണ്ടു പേരെയും വെടിവച്ചു കൊല്ലണമെന്നും, രണ്ടു പേരെയുംവീട്ടിൽ നിന്നും ചവിട്ടി പുറത്താക്കണമെന്നും ഡസ്റ്റൺ ആഗ്രഹിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

good1
സമചിത്തത വീണ്ടെടുത്ത ഡസ്റ്റൺ മറ്റൊരു വഴിയാണ് ആലോചിച്ചത്. രണ്ടു പേരും കെട്ടിപ്പിടിച്ചു കിടക്കുന്ന പല പോസിലുള്ള ചിത്രങ്ങൾ ഡസ്റ്റൺ സ്വന്തം മൊബൈൽക്യാമറയിൽ പകർത്തിയശേഷം ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നെഎല്ലാം വളരെ പെട്ടന്നായിരുന്നു. സോഷ്യൽ മീഡിയയിൽ വൻ സ്വീകരണമാണ് ഡസ്റ്റണന്റെ ചിത്രത്തിനു ലഭിച്ചതും. – നിങ്ങൾ വീട്ടിലെത്തുമ്പോൾ കാമുകിക്കൊപ്പം നിങ്ങളുടെ കിടക്കയിൽ മറ്റൊരാളെ കണ്ടാൽ എന്തു ചെയ്യും. – നല്ല മനുഷ്യർക്കു നല്ല പെൺകുട്ടികളെ കിട്ടും. ഇതായിരുന്നു ഡസ്റ്റണിന്റെ കമന്റ്..!

Top