തൊഴിലാളിയായ അണിയുടെ ഭാര്യയുമായി സി.പി.എം നേതാവിന്റെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ: നേതാവിനെ പുറത്താക്കി എന്നു പാർട്ടി; നേതാവ് ഒളിവിൽ

സ്വന്തം ലേഖകൻ

കോട്ടയം : വാകത്താനത്തെ സി.പി.എം നേതാവിന്റെ അശ്ലീല ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറൽ. ലോക്കൽ കമ്മിറ്റി അംഗവും കരാറുകാരനായ നേതാവിന്റെ തൊഴിലാളിയുടെ ഭാര്യയും തമ്മിലുള്ള അശ്ലീല സെൽഫികളാണ് പുറത്തായത്. ചിത്രം പുറത്താകുകയും, നാട്ടിൽ നാണക്കേടാകുകയും ചെയ്തതോടെ നേതാവിനെ പാർട്ടി ലോക്കൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കി. ഇതിനു പിന്നാലെ, നേതാവ് ഒളിവിൽ പോകുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടു ദിവസം മുൻപാണ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ഇയാളുടെ തൊഴിലാളിയുമായ യുവാവിന്റെ ഭാര്യയും തമ്മിലുള്ള നഗ്ന സെൽഫി വാകത്താനത്തെ പാർട്ടി നേതാക്കളുടെയും, അണികളുടെയും ഫോണുകളിൽ എത്തിയത്. നേതാവിനെ കുടുക്കാൻ കാത്തിരുന്നവർ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. മുൻ പഞ്ചായത്ത് അംഗം കൂടിയായ ലോക്കൽ കമ്മിറ്റി അംഗം പഞ്ചായത്തിലെ കരാർ ജോലികൾ അടക്കം ഏറ്റെടുത്തു നടത്തുന്ന ആളാണ്.

ഇരുവരും കാറിനുള്ളിൽ നഗ്നരായി സെൽഫിയ്ക്കു പോസ്് ചെയ്യുന്ന രീതിയിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.എന്നാൽ, പാർട്ടി നേതാവ് ഇത്തരത്തിൽ പരസ്യമായി ചിത്രം പകർത്തുകയും ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് ഇപ്പോൾ വിവാദത്തിനു കാരണമായിരിക്കുന്നത്.

ഇതിനിടെ, യുവതിയുടെ ഭർത്താവ് തന്റെ ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ പാർട്ടി നേതാവ് പ്രചരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി വാകത്താനം പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് എന്ന സൂചനയുണ്ട്. എന്നാൽ, പരാതി ഒത്തു തീർക്കുന്നതിനുള്ള ശ്രമങ്ങൾ ഇതിനിടെ സി.പി.എം നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. പരാതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വം യുവാവിനെ സമീപിച്ചതായാണ് സൂചന.

എന്നാൽ, ഇതിനിടെ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി വാകത്താനത്ത് സി.പി.എം പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു. വാർത്ത വിവാദമായതോടെ ലോക്കൽ കമ്മിറ്റി അംഗമായ നേതാവ് സ്ഥലത്തു നിന്നും മുങ്ങിയിരിക്കുകയാണ്. നേതാവിനെതിരെ യുവതിയുടെ ഭർത്താവും യുവതിയും പരാതി നൽകിയാൽ നേതാവ് കുടുങ്ങും.

എന്നാൽ, നേതാവ് അതീവ രഹസ്യമായി തന്റെ ഫോണിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങൾ എങ്ങിനെയാണ് പുറത്തു പോയതെന്ന ചർച്ചയാണ് ഇപ്പോൾ പാർട്ടി വൃത്തങ്ങളിൽ നടക്കുന്നത്.

Top