പൗരത്വ ബില്ലിനെതിരെ ഡല്‍ഹിയില്‍ നഗ്ന പ്രതിഷേധം!! ബിജെപി സഖ്യകക്ഷി മുന്നണി വിട്ടു

ന്യുഡല്‍ഹി: അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്നത് തടയുന്ന പൗരത്വ ഭേദഗതി ബില്‍ (The Citizenship Amendment Bill 2019) ലോക്സഭ പാസാക്കി. ശക്തമായ വിയോജിപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മുസ്ലീങ്ങളെ മാത്രം ഒഴിവാക്കുന്ന ബില്‍ മതേതരത്വത്തിന് കളങ്കമാണെന്ന് വിമര്‍ശകര്‍

ഇടതുകക്ഷികളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന കക്ഷികള്‍ വരെ ബില്ലിനെ ശക്തമായി എതിര്‍ത്തു. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന് എതിരാണ് ബില്‍ എന്ന ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബില്‍ ഒരിക്കലും അസം ജനതയ്ക്ക് എതിരല്ലെന്ന് സിംഗ് വ്യക്തമാക്കി. അസമിന്റെ ബാധ്യത രാജ്യത്തിന്റെ മൊത്തം ബാധ്യതയാണ്. അസമിനു വേണ്ടി മാത്രമല്ല, ചില പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ വരവ് തടയാനാണ് ബില്‍. കിഴക്കന്‍ മേഖലയില്‍ നിന്നെത്തി രാജസ്ഥാന്‍, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ തമ്പടിക്കുന്നവരെ കൂടി ഉദ്ദേശിച്ചുള്ളതാണ് ബില്‍ എന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര വിഭാഗങ്ങള്‍ പൗരത്വം നല്‍കുന്നതാണ് ബില്‍ എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ബില്ലില്‍ പ്രതിഷേധിച്ച അസമില്‍ ബി.ജെ.പി സര്‍ക്കാരിന്റെ സഖ്യകക്ഷിയായ അസം ഗണപതിഷത്ത് സഖ്യത്തില്‍ നിന്ന് ഇന്നലെ പിന്മാറിയിരുന്നു. ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോകാന്‍ തീരുമാനിച്ചതോടെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Top