പൗരത്വ ഭേദഗതി ബില്ലിനെതിരെ യു.എസ് ഫെഡറല്‍ കമ്മീഷന്‍.പൗരത്വ ഭേദഗതി തെറ്റായ നീക്കം.

വാഷിങ്ടണ്‍: ലോക്‌സഭയില്‍ പാസ്സാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ എതിര്‍പ്പുമായി യു.എസ് ഫെഡറല്‍ കമ്മീഷന്‍. ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസ്സാക്കുകയാണെങ്കില്‍ അമിത് ഷായ്‌ക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തണം എന്നാണ് അന്താരാഷ്ട്ര മത സ്വാതന്ത്രത്തിന് വേണ്ടിയുളള യുഎസ് ഫെഡറല്‍ കമ്മീഷന്റെ ആവശ്യം.പൗരത്വ ഭേദഗതി ബില്‍ ‘തെറ്റായ ദിശയിലേക്കുള്ള അപകടകരമായ വഴിത്തിരി’വാണെന്നായിരുന്നു അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) പറഞ്ഞത്.

മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വത്തിന് നിയമപരമായ മാനദണ്ഡം നല്‍കുകയും മുസ്‌ലീങ്ങളെ ഒഴിവാക്കിക്കൊണ്ട് മറ്റു വിഭാഗത്തിലുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുകയുമാണ് ബില്‍ എന്ന് യു.എസ് ഫെഡറേഷന്‍ പറഞ്ഞു.പൗരത്വ ഭേദഗതി ബില്‍ തെറ്റായ ദിശയിലേക്കുളള അപകടകരമായ നീക്കമാണ് എന്ന് യുഎസ്സിഐആര്‍എഫ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ലോക്‌സഭ ബില്‍ പാസ്സാക്കിയതിനോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. മതേതര നാനാത്വത്തിന് എതിരെയാണ് ബില്‍ എന്നും മതത്തെ അടിസ്ഥാനപ്പെടുത്തി പൌരത്വം നൽകുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണെന്നും ഫെഡറല്‍ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

അസമില്‍ നടപ്പിലാക്കിയ ദേശീയ പൗരത്വ പട്ടികയും ഇപ്പോള്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പൗരത്വ ഭേദഗതി ബില്ലിലൂടെയും ഒരു മതപരീക്ഷണത്തിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇത്തരമൊരു നീക്കത്തിലൂടെ ദശലക്ഷക്കണക്കിന് വരുന്ന മുസ്‌ലീം സമുദായങ്ങളുടെ പൗരത്വം നഷ്ടമാകുമോ എന്ന ആശങ്കകൂടി ഉയര്‍ന്നിരിക്കുകയാണ്. – യു.എസ് കമ്മീഷന്‍ പറഞ്ഞു.ലോക്‌സഭയില്‍ ബില്‍ പാസാക്കിയതില്‍ കടുത്ത അസ്വസ്ഥതയുണ്ടെന്ന് യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്.സി.ആര്‍.എഫ്) തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസാകുകയാണെങ്കില്‍, ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മറ്റ് പ്രധാന നേതൃത്വത്തിനും എതിരായ ഉപരോധം യു.എസ് സര്‍ക്കാര്‍ പരിഗണിക്കണമെന്നും കമ്മീഷന്‍ അറിയിച്ചു. അമിത് ഷായുടെ ഇത്തരമൊരു നീക്കം അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണെന്നും യു.എസ് ഫെഡറല്‍ കമ്മീഷന്‍ പറഞ്ഞു.

ഒരു ദശാബ്ദത്തിലേറെയായി യു.എസ്.സി.ആര്‍.എഫിന്റെ പ്രസ്താവനകളും വാര്‍ഷിക റിപ്പോര്‍ട്ടുകളും ഇന്ത്യന്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും സംഘടന പ്രസ്താവനയില്‍ പറയുന്നു.കഴിഞ്ഞ യു.പി.എ ഭരണകാലം മുതല്‍ ഇന്ത്യ ഒരു മൂന്നാം രാജ്യത്തിന്റെ വീക്ഷണങ്ങളോ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളോ അംഗീകരിക്കുന്നില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.ഇന്ത്യ ഒരു ദശാബ്ദത്തിലേറെയായി യു.എസ്.സി.ആര്‍.എഫിന് ഇന്ത്യയിലേക്ക് വരാനുള്ള വിസ നിഷേധിച്ചത്. ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന വിലയിരുത്തലായാണ് ഇതിനെ കാണുന്നത്.

2014 ഡിസംബര്‍ 31 വരെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങളിലെ ആളുകളെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കണക്കാക്കാതിരിക്കുകയും അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതുമാണ് പൗരത്വ ഭേദഗതി ബില്‍.

തിങ്കളാഴ്ചയാണ് ലോക്‌സഭയില്‍ വിവാദമായ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചത്. 311 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 80 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ഇനി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും.

അയല്‍രാജ്യങ്ങളില്‍ പീഡനത്തെ തുടര്‍ന്ന് വേദനാജനകമായ ജീവിതം നയിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബില്‍ ആശ്വാസം നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. സര്‍ക്കാരിനു കീഴില്‍ ഏതെങ്കിലും മതത്തില്‍ പെട്ട ആളുകള്‍ക്ക് ഭയപ്പെടേണ്ടതില്ലെന്നും ബില്‍ മുസ്‌ലീം വിഭാഗത്തിന് എതിരല്ലെന്നുമായിരുന്നു ബില്‍ അവതരണത്തിനിടെ അമിത് ഷാ വ്യക്തമാക്കിയത്.

1.3 ബില്യണ്‍ ഇന്ത്യന്‍ പൗരന്മാരുടെ അംഗീകാരം ബില്ലിനുണ്ടെന്നും ബില്‍ മുസ്ലിം സമുദായത്തിന് എതിരാണെന്നുമുള്ള പ്രതിപക്ഷ ആരോപണം ഷാ നിഷേധിച്ചിരുന്നു.ബില്ലിനെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു.

നേരത്തെ അസ്സം ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയും യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം രംഗത്തെത്തിയിരുന്നു.മത ന്യൂനുക്ഷങ്ങളെ ലക്ഷ്യമിടാനും മുസ്ലിങ്ങളെ സംസ്ഥാനരഹിതരാക്കാനും വേണ്ടിയുള്ള ഒരു ഉപകരണമാണ് അസമിലെ ദേശീയ പൗരത്വ പട്ടികയെന്നായിരുന്നു സംഘടന ആരോപിച്ചത്.നിരവധി അന്താരാഷ്ട്ര സംഘടനകള്‍ ഇതേ ആശങ്ക വ്യക്തമാക്കിയിട്ടുണ്ട്. അസ്സാമിലെ ബംഗാളി മുസ്ലിം സമൂദായങ്ങളെ ലക്ഷ്യം വച്ചുകൊണ്ടുള്ള തന്ത്രപരമായ നീക്കമായാണ് യു.എസ്.സി.ഐ.ആര്‍.എഫ്.ദേശീയ പൗരത്വ പട്ടികയെ വിലയിരുത്തുന്നത്.അസ്സാമിലെ 19 ലക്ഷം താമസക്കാരെയാണ് ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറന്തള്ളിയിട്ടുള്ളത്. അതില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ്.

Top