
ലൈംഗിക വീഡിയോ പുറത്തായ സംഭവത്തില്‍ ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ധന്‍ബാദ് ജില്ലാ പ്രസിഡന്റായി ബിജെപി നോമിനേറ്റ് ചെയ്ത ഗീത ദേവി സിങ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാജി.
പുരുഷ സുഹൃത്തിനൊപ്പം ഗീത ഒരു മുറിയില്‍ ചെലവഴിച്ചതിന്റെ വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയവഴി പുറത്തായിരുന്നു. വീഡിയോയില്‍ തനിക്കൊപ്പമുളളത് സത്യേന്ദ്ര സിന്‍ഹ എന്ന പഴയ സുഹൃത്താണെന്ന് ഗീത പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഈ വീഡിയോ അപ്ലോഡ് ചെയ്തതും സത്യേന്ദ്ര സിന്‍ഹ തന്നെയാണ്. വീഡിയോ കാണിച്ച് തന്റെ പക്കല്‍നിന്ന് ഇയാള്‍ ഏഴു ലക്ഷം രൂപ തട്ടിയെന്നും ഗീത പരാതിപ്പെടുന്നു. ഇന്റര്‍നെറ്റില്‍ വീഡിയോ പ്രചരിക്കുന്നതിനെതിരേ ഗീത ദേവി സിങ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.