കോട്ടയം: കന്യാസ്ത്രിയെ ബലാത്സംഗം ചെയ്ത കേസിൽ, കോടതിയിൽ കുറ്റംനിഷേധിച്ച് ബിഷപ് ഫ്രാങ്കോ മുളക്കൽ. കേസിന്റെ വിചാരണ അടുത്തമാസം 16ന് ആരംഭിക്കും. കോട്ടയം അഡീഷണൽ സെഷൻ കോടതിയിൽ ഹാജരായ ബിഷപ്പിനെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. ആയിരം പേജുള്ള കുറ്റപത്രത്തിലെ പ്രസക്തഭാഗങ്ങളാണ് വായിച്ചത്. എൺപതോളം പേജുകളുള്ള കുറ്റപത്രമാണ് വായിച്ചു കേൾപ്പിച്ചത്. 16ന് കേസ് പരിഗണിക്കുമ്പോൾ ഒന്നാം സാക്ഷിയെ വിസ്തരിക്കും.രണ്ട് ബിഷപ്പുമാർ ഉൾപ്പെടെ 84 സാക്ഷികൾ കേസിലുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 21നാണ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിലിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന അഞ്ച് കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്.പീഡനത്തിനിരയായ കന്യാസ്ത്രീയെ 16ന് ആദ്യം വിസ്തരിക്കും. അതേസമയം, ദൈവത്തിന്റെ മുന്നിലുള്ള സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടെയെന്ന്, കോടതിനടപടിക്ക് ശേഷം പുറത്തിറങ്ങിയ ഫ്രാങ്കോ പ്രതികരിച്ചു.കേസിൽ ബലാത്സംഗം ഉൾപ്പടെ ആറ് വകുപ്പുകളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയത്.കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ സമര്‍പ്പിച്ച ഹരജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.