ന്യുഡൽഹി :ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് മിഷണറീസ് ഓഫ് ജീസസ് പ്രതിനിധികള്‍. നിലവിലെ അന്വേഷണത്തോട് യോജിക്കുന്നില്ലെന്നും ദില്ലിയിലെ മുഖ്യമന്ത്രിയെ കാണാനെത്തിയവര്‍ മാധ്യമങ്ങളോട് പറഞ്ഞു.മിഷണറീസ് ഓഫ് ജീസസിലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അനുകൂലികള്‍ മുഖ്യമന്ത്രിയെ കണ്ടു. കേരളഹൗസിലെത്തിയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സിസ്റ്റര്‍ അമലയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് മിഷണറീസ് ഓഫ് ജീസസ് പറഞ്ഞു. ബിഷപ്പ് നിരപരാധിയാണെന്നും അന്വേഷണത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നുവെന്നും മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭ വിശദമാക്കി. കേസ് അന്വേഷണത്തില്‍ യോജിപ്പില്ലെന്നും മിഷണറീസ് ഓഫ് ജീസസ് സഭ വ്യക്തമാക്കി. അന്വേഷണത്തില്‍ യോജിപ്പില്ലെന്ന് വ്യക്തമാക്കിയ സന്യാസിനികള്‍ അന്വേഷണത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നുവെന്നും മിഷണറീസ് ഓഫ് ജീസസ് സഭ മുഖ്യമന്ത്രിയെ കണ്ട് വിശദീകരിച്ചു.
അന്വേഷണത്തില്‍ പക്ഷപാതം ഉണ്ടെന്ന ഗുരുതര ആരോപണമാണ് സന്യാസിനി സഭ ഉയര്‍ത്തിയിരിക്കുന്നത്. അന്വേഷണ സംഘത്തിനെതിരെ ഇവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അന്വേഷണസംഘം പക്ഷപാതരമായി പെരുമാറുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി നടപടി എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.
കന്യാസ്ത്രീ നല്‍കിയ ലൈംഗികാരോപണ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ഞെട്ടിക്കുന്നതും അറയ്ക്കുന്നതുമായ വിവരങ്ങള്‍ ഉണ്ടായിരുന്നു .പീഡനം നടന്ന ആദ്യദിവസം മഠത്തിലെ 20 ാം നമ്പര്‍ മുറിയിലേക്ക് രാത്രി 10.45 ന് കടന്നു ചെന്ന ഫ്രാങ്കോ മുറിയുടെ കതകടച്ചു കുറ്റിയിട്ട് കന്യാസ്ത്രീയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി അന്യായമായി തടങ്കല്‍ ചെയ്ത് ബലമായി കടന്നു പിടിക്കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവസ്ത്രത്തില്‍ ആയിരുന്നിട്ടു പോലും അതിനെ മാനിക്കാതെ കട്ടിലില്‍ പിടിച്ചു കിടത്തുകയും കന്യാസ്ത്രീയെ ചുംബിക്കുകയും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ഒടുവില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിക്കുകയും സംതൃപ്തി അടയുകയും ചെയ്തു. 2014 മെയ് 5 ന് കുറവിലങ്ങാട് മഠത്തില്‍ വെച്ചായിരുന്നു ആദ്യം പീഡിപ്പിക്കപ്പെട്ടതെന്നും തുടര്‍ച്ചയായി രണ്ടു ദിവസങ്ങള്‍ ഇത് തുടര്‍ന്നെന്നും രേഖപ്പെടുത്തിയിട്ടുണ്ട് .ഈ എഫ് ഐ ആർ തെറ്റാണോ ?കേരളം പോലീസ് വെറും മണ്ടന്മാരോ ? ബിഷപ്പിനു അനുകൂലമായി സഭ നീചവും നിന്ദ്യവുമായ നീക്കം നടത്തുന്നു എന്ന വിശ്വാസികൾ ആരോപിച്ച് രംഗത്ത് .
നേരത്തെ ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി തലശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി രംഗത്തെത്തി. ബിഷപ്പിന് മുന്നില്‍ എല്ലാ വഴികളും മാധ്യമങ്ങള്‍ കൊട്ടിയടച്ചെന്നും കൃത്യമായ അജണ്ട പ്രകാരമാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മാധ്യമങ്ങള്‍ നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രാജിവെപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചത്. മാധ്യമങ്ങളുടെ അജണ്ടയ്‌ക്കൊപ്പം പോലീസും നാടകം കളിച്ചു. എസ് കത്തി കണ്ടുപിടിച്ച അതേ പോലീസാണ് സിസ്റ്ററിന്റെ മുറിയില്‍ നിന്നും ബിഷപ്പിന്റെ വസ്ത്രം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതും. നമ്പി നാരായണന്റെ ചാരക്കേസിന് മലയാള മനോരമ പത്രവും ഇവിടുത്തെ രാഷ്ട്രീയ പ്രവര്‍ത്തകരും ശ്രമിച്ചതെങ്ങനെയെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ന് ബിഷപ്പിന്റെ കേസില്‍ വരുന്നതിനേക്കാള്‍ മസാല ചേര്‍ത്താണ് വാര്‍ത്തകള്‍ അന്ന് വന്നിരുന്നതെന്നും അദ്ദേഹം വിശ്വാസികളോട് പറയുന്നു. ബിഷപ്പിനെ പിന്തുണച്ച് പ്രസംഗിക്കുന്ന ജോസഫ് പാംപ്ലാനിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കന്യാസ്ത്രീകളെ കുറ്റപ്പെടുത്തിയുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്.