കണ്ണൂര്‍: ലാപ്ടോപ്പില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുന്ന കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിനെതിരെ പരാതി. തന്റെ ലാപ്‌ടോപ്പിലെ അശ്ലീല ദൃശ്യങ്ങള്‍ നഴ്‌സുമാര്‍ കാണ്‍കെ പ്രദര്‍ശിപ്പിക്കുകയും ഡ്യൂട്ടിയിലുള്ള നഴ്സുമാരോട് ലൈഗിംകചുവയില്‍ സംസാരിക്കുന്നതായും നഴ്സുമാര്‍ പരാതി നല്‍കി. കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് സി.പി. വിശാധരനെതിരെയാണ് ഗുരുതരമായി ആരോപണങ്ങളുമായി നഴ്സുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഡോക്ടറുടെ ഈ ‘ഹോബി’ക്കെതിരെ നഴ്സുമാര്‍ പരാതി നല്‍കിയെങ്കിലും ഡോക്ടറെ സംരക്ഷിക്കുന്നത് മാനേജ്മെന്റാണെന്നതാണ് ഇതിലെ ഞെട്ടിക്കുന്ന വസ്തുത. നഴ്സുമാരുടെ സുരക്ഷക്കായി പ്രത്യേക വനിതാ സെല്‍ രൂപീകരിക്കണമെന്ന ആവശ്യം കേല്‍ക്കാനും മാനേജ്മെന്റ് തയ്യാറല്ല. ഇയാളെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള നഴ്സിംഗ് സംഘടനയുടെ പരാതി വെളിയിലായതോടെയാണ് ഡോക്ടറുടെ ലൈംഗീക അതിക്രമങ്ങളെക്കുറിച്ചുള്ള വിവരം പുറത്തറിയുന്നത്.
കുറഞ്ഞവേതനത്തില്‍ അടിമപ്പണി ചെയ്യുന്ന നഴ്സുമാരുടെ തോരാത്ത കണ്ണീര്‍ സമര പെരുമഴയായി പെയ്തിറങ്ങിയത് കേരളം കണ്ടതാണ്. സര്‍ക്കാര്‍ ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടും നടപ്പിലാക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറല്ല. ഇതിനിടയില്‍ ആശുപത്രിയില്‍ നിന്നും ഇത്തരം ക്രൂരതകള്‍ ഈ മാലാഖന്മാര്‍ നേരിടേണ്ടി വരുന്നുവെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.