റോം: കൊറോണ ഭീകരമായി ലകത്ത് പടരുമ്പോൾ ആരോഗ്യ രംഗത്തെ ജോലിക്കാർ ആശങ്കയിലാണ് .ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച നേഴ്സ് ആത്മഹത്യ ചെയ്തു. ലോംബാര്‍ഡ് സാന്‍ ജെറാര്‍ഡോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സായിരുന്ന ഡാനിയേല ട്രേസി(34)യാണ് ജീവനൊടുക്കിയത്. തന്നില്‍ നിന്ന് മറ്റുള്ളവരിലേക്ക് കൂടി രോഗം വ്യാപിക്കാതിരിക്കുന്നതിന് വേണ്ടിയാണ് ട്രേസി ജീവനൊടുക്കിയത്. തന്നില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് രോഗം പടരുമെന്ന ആശങ്കയിലായിരുന്നു ട്രേസിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ട്രേസി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ഇറ്റലിയിലെ നാഷണല്‍ ഫെഡറേഷന്‍ ഓഫ് നേഴ്സസ് എന്ന സംഘടന പ്രസ്താവനയില്‍ അറിയിച്ചു. മാര്‍ച്ച് പത്തിനാണ് ട്രേസി കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെ അവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി. ഇറ്റലിയില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. എന്നാല്‍ ആരും വേവലാതിപ്പെടരുതെന്ന് നേഴ്സുമാരുടെ സംഘടന അഭ്യര്‍ത്ഥിച്ചു.
നേഴ്സിന്റെ ആത്മഹത്യയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് രോഗികളെ പരിചരിച്ചുകൊണ്ടിരുന്ന ഒരു നേഴ്സ് ലണ്ടനിലും ആത്മഹത്യ ചെയ്തിരുന്നു.