
തിരുവനന്തപുരം: നഴ്‌സിങ് സംഘടനയുമായി ലേബര്‍ കമ്മീഷന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു . മെയ് 12 മുതല്‍ ഐഎന്‍എയും സമരത്തില്‍ ചേരും. സമരം തുടങ്ങിയാല്‍ 457 ആശുപത്രികള്‍ സ്തംഭിക്കുമെന്ന് യു.എന്‍.എ വ്യക്തമാക്കി. ഇനി ചര്‍ച്ചയ്ക്ക് ഇല്ലെന്നും പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. പണിമുടക്ക് സമരം തുടങ്ങിയാല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാവും. ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ലോങ് മാര്‍ച്ചും നടത്തും. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന മാര്‍ച്ച് 24ന് ആരംഭിക്കും. നഴ്‌സുമാരുടെ സംസ്ഥാനവ്യാപക പണിമുടക്കും 24ന് ആരംഭിക്കും. ശമ്പളപരിഷ്‌കരണ ഉത്തരവ് കഴിഞ്ഞ ജനുവരിക്കു മുന്‍പ് ഇറക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ ഇതുവരെ പാലിച്ചിട്ടില്ല. കഴിഞ്ഞ ജൂലൈയില്‍ സംഘടന നടത്തിയ സമരത്തെത്തുടര്‍ന്നാണു നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയിരുന്നു. ഇതിനൊപ്പം മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തീരുമാനമുണ്ടായി ഒന്‍പതു മാസം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച ഉത്തരവു സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല.