നഴ്‌സുമാര്‍ക്ക് പിന്തുണയുമായി എല്‍ഡിഎഫ്

തിരുവനന്തപുരം: മാലാഖമാരുടെ സമരം ന്യായമാണെന്ന് ഇടത് മുന്നണി . ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് പിന്തുണയുമായി എല്‍ഡിഎഫ് രംഗത്ത് വന്നു. . ശമ്പളം വര്‍ധിപ്പിക്കണമെന്ന നഴ്‌സുമാരുടെ ആവശ്യം ന്യായമാണെന്ന് ഇടത് മുന്നണി യോഗം നിലപാടെടുത്തു. സമരം വേഗം തീര്‍ക്കണമന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സമരത്തെ പിന്തുണക്കാതെ തകർക്കാൻ ശ്രമിച്ച ആരോഗ്യമന്ത്രിക്ക് കനത്ത തിരിച്ചടിയാണ് ഇടത് മുന്നണിയുടെ തീരുമാനം.

പ്രശ്‌നം വ്യാഴാഴ്ച പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തെ അറിയിച്ചു.വ്യാഴാഴ്ച്ച ആശുപത്രി മാനേജ്‌മെന്റുകളുടെയും നഴ്‌സിങ് സംഘടനകളുടെയും പ്രതിനിധികളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ശമ്പള പരിഷ്‌കരണം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്നും അടിസ്ഥാന ശമ്പളം 20,000 ആക്കണമെന്നുമുള്ള ഉറച്ച നിലപാടിലാണ് നേഴ്‌സുമാര്‍.

Top