കോട്ടയം ഭാരത് ഹോസ്പിറ്റ നഴ്‌സ് സമരം: ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ പുറത്ത്; നഴ്‌സുമാര്‍ ചതിക്കപ്പെട്ടു

കോട്ടയം ഭാരത് ഹോസ്പിറ്റലിലെ സമരം ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പുറത്ത്. സമരം വന്‍ ജിജയമെന്ന് കൊട്ടിഘോഷിച്ചവര്‍ക്ക് തിരിച്ചടി. സമരം ഒത്തുതീര്‍പ്പാക്കാന്‍ എടുത്ത് വ്യവസ്ഥകള്‍ വിശദീകരിച്ച് കോട്ടയം ഭാരത് ഹോസ്പിറ്റല്‍ സ്ഥാപനത്തിനു മുന്നില്‍ വലിയ ഫ്‌ളക്‌സ് ബോഡ് സ്ഥാപിച്ചു. ഇതോടെ മാനേജ്‌മെന്റും സമരം നയിച്ച യു.എന്‍.എ നേതാക്കളും ഒത്തുകലിച്ചതാണെന്ന വാദം ഉയര്‍ന്നിരിക്കുകയാണ്. വിജയിച്ചെന്ന് കരുതിയ നേഴ്‌സുമാര്‍ തോറ്റു പോയി എന്നും ഈ ഫ്‌ളക്‌സ് ബോഡ് പറയുന്നു.

യു.എന്‍.എ പല നല്ല കാര്യവും ചെയ്തിട്ടുണ്ട്. എന്നാല്‍ അവര്‍ ചെയ്ത മോശം കാര്യങ്ങളും തെറ്റും ചൂണ്ടിക്കാട്ടുമ്പോള്‍ അതും കൂടി ഉള്‍ക്കൊള്ളാന്‍ കഴിയണം. കോട്ടയത്ത് 34 ദിവസം നേഴ്‌സുമാരേ സമരം ചെയ്യിപ്പിച്ചിട്ട് ആ സമരത്തിലൂടെ ജീവിതം പോലും തകര്‍ന്നവരേ കാണാതെ പോകരുത്. പിരിച്ചിവിട്ടവരേ തിരിച്ചെടുക്കാന്‍ നടത്തിയ സമരമായിരുന്നു. എന്നാല്‍ സമവായ ചര്‍ച്ചകള്‍ നടത്തുകയോ നിയമ വഴികള്‍ തേടുകയോ ചെയ്തിരുന്നേല്‍ ചിലപ്പോള്‍ ഇത്ര ഗുരുതരമാകില്ലായിരുന്നു. എന്നാല്‍ 34 ദിവസം മഴയും, കാറ്റും, വെയിലും കൊള്ളിച്ച് നേഴ്‌സുമാരേ സമരം ചെയ്യിപ്പിച്ചു. ലോകത്തിന്റെ പല ഭാഗത്തുനിന്നും അവര്‍ക്കായി സംഭാവനകള്‍ ഒഴുകി എത്തി. ഇതിനിടയില്‍ സമരക്കാരേ ഓരോന്നായി തങ്ങളുടെ ഭാഗത്തേക്ക് മാനേജ്ജ്‌മെന്റ് അടുപ്പിച്ചു. ഒടുവില്‍ കെണിയില്‍ യു.എന്‍.എ മുഴുവനാനോ ചില നേതാക്കളോ വീണു. നേഴ്‌സുമാരേ അടിമുടി ചതിച്ചു.

ഒരു കാര്യവും നേടാതെ സമരം നിര്‍ത്തി യു.എന്‍ എ നേതാവ് ജാസ്മിന്‍ ഷാ ഭാരത് ഹോസ്പിറ്റല്‍ മാനേജ്‌മെന്റിനു കൈ കൊടുത്ത് പിരിഞ്ഞപ്പോള്‍ അവിടെ ഒരു വലിയ ചതി നടന്നിരുന്നു. അതൊന്നും സമരം ചെയ്ത് പണി പോയ പാവം നേഴ്‌സുമാര്‍ അറിഞ്ഞിട്ടില്ല. ജയിക്കാതെ സമരം ചെയ്തവരുടെ ജീവിതം തകര്‍ത്ത് എന്തിന് സമരം ഒത്തുതീര്‍പ്പാക്കി. യു.എന്‍.എ സമരം പിന്‍ വലിക്കുകയായിരുന്നില്ല എന്ന് ഓര്‍ക്കണം. മാനേജ്‌മെന്റുമായി ഒത്തു തീര്‍ക്കുകയായിരുന്നു.അതാണ് ഗൗരമായി കാണേണ്ടത്. നേഴ്‌സുമാര്‍ക്ക് 3മാസത്തേ മുടങ്ങിയ വേതനം ഉള്‍പ്പെടെ നല്‍കും. ഡിസബര്‍ 31വരെയുള്ള എക്‌സ്പീരിയന്‍ സര്‍ട്ടിഫികറ്റും നല്‍കും. അതായത് ഒറ്റ നേഴ്‌സിനേ പോലും തിരിച്ചെടുക്കില്ല. ജോലിക്ക് വരാതിരുന്നവര്‍ക്കും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫികറ്റ് നല്കി വിടുന്നതോടെ ആ എക്‌സ്പീരിയന്‍ സര്‍ട്ടിഫികറ്റും വ്യാജമാകും. അതായത് ജോലി ചെയ്യാതെ സര്‍ട്ടിഫികറ്റ്. മാത്രമല്ല ഈ സര്‍ട്ടിഫികറ്റുമായി ലോകത്ത് എവിടെ ചെന്നാലും ഒരു പണി കിട്ടാന്‍ വിഷമം. കാരണം ഭാരത് ഹോസ്പിറ്റലിലേക്ക് റഫറന്‍സിനായി വിളിച്ചാല്‍ വളരെ മോശം കാര്യങ്ങളും,സമരക്കാരായിരുന്നു എന്നും ഒരു ഒത്തു തീര്‍പ്പ് പ്രകാരം പണി എടുക്കാതെ നല്‍കിയ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫികറ്റാണെന്നും അവര്‍ വ്യക്തമാക്കും.

ഈ വിഷയം ഇങ്ങിനെ തീര്‍ക്കാനായിരുന്നേല്‍ എന്തിനായിരുന്നു സമരം. ഇത്രയും പേരുടെ തൊഴില്‍ പോകാതെ…അവര്‍ക്ക് മറ്റ് ഒരു സ്ഥാപനത്തിലും വാതില്‍ തുറക്കാത്ത വിധം ഒരു സമരവും ഒത്തു തീര്‍പ്പും എന്തിനായിരുന്നു. സത്യങ്ങള്‍ പുറത്ത് വരുമ്പോള്‍ സഹിഷ്ണുതയോടെ കാണുകയും തിരുത്തുകയും ചെയ്യുന്നതിനു പകരം വീണ്ടും സമരം വന്‍ വിജയം എന്ന് പറഞ്ഞ് യു.എന്‍.എ ഉറച്ചു നില്ക്കുന്നു. ഭാരത് ഹോസ്പിറ്റലിലേ നേഴ്‌സുമാര്‍ക്ക് മിനിമം ശമ്പളം അനുവദിച്ചത് പോലും വാങ്ങി കൊടുക്കാന്‍ ഈ സമരത്തിനായില്ല.

കോട്ടയത്ത് എല്ലാം നഷ്ടപ്പെട്ട് പണിയും,തൊഴില്‍ ഭാവിയും പോയ നേഴ്‌സുമാരേ കാണാതെ പോകരുത്. അവരുടെ കണ്ണീരും ശബ്ദിക്കാന്‍ ആകാത്ത വിധം തകര്‍ന്നു പോയതും കാണാതെ പോകരുത്. ഉള്ള പണിയും പോയി..മറ്റൊരിടത്തും വാതി തുറക്കുകയുമില്ല എന്ന സ്ഥിതിക്ക് പരിഹാരം കാണാന്‍ എങ്കിലും അല്പ്പം മനുഷ്യത്വം കാട്ടാന്‍ എങ്കിലും സമരം ഒത്തു തീര്‍ത്ത് കൈകൊടുത്ത് പിരിഞ്ഞ ഭാരത് ഹോസ്പിറ്റലിനും, നേഴ്‌സുമാരുടെ രക്ഷകനായി വന്ന യു.എന്‍.എ സംഘടനക്കും കഴിയുമോ? നാളെ എങ്ങിനെ ഇവര്‍ക്കൊപ്പം ഒരു സമരത്തില്‍ നേഴ്‌സുമാര്‍ ഇറങ്ങും. ഭാരത് ഹോസ്പിറ്റലിലേ അനുഭവം മുന്‍ നിര്‍ത്തി ഇനിയും ചതി വരില്ല എന്ന് എന്താണ് ഉറപ്പ്?

Top