നഴ്‌സുമാരുടെ മിനിമം വേതനം ഉറപ്പാക്കാം; അന്തിമ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഹൈക്കോടതി

തിരുവനന്തപുരം: നഴ്‌സുമാരുടെ മിനിമം വേതനം കൂട്ടി വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഹൈക്കോടതി. വിജ്ഞാപനം തടയണമെന്ന മാനേജ്‌മെന്റിന്റെ ഹര്‍ജി കോടതി തള്ളി. അന്തിമ വിജ്ഞാപനം ഇറങ്ങിയശേഷം വേണമെങ്കില്‍ കോടതിയെ സമീപിക്കാം. ആശുപത്രി മാനേജ്‌മെന്റുമായി സര്‍ക്കാരിന് വേണമെങ്കില്‍ ചര്‍ച്ച നടത്താമെന്നും കോടതി അറിയിച്ചു. മിനിമം വേതനത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ഏപ്രിൽ 20 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് നഴ് സ് സംഘടനകള്‍ അറിയിച്ചിരുന്നു. 200 കിടക്കകൾക്ക് മുകളിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് സർക്കാർ നഴ്സുമാരുടെ ശമ്പളം നൽകണമെന്നും 50 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് 20,000 രൂപ ശമ്പളം നൽകണമെന്നുമാണ് വിഷയം പഠിക്കുന്നതിനായി സർക്കാർ നിയമിച്ച സമിതിയുടെ ശുപാർശയെന്നാണ് വിവരം.

Top