കണ്ണൂര്‍: സി.പി.എം പാര്‍ട്ടി നിയന്ത്രണത്തിലുള്ളതും പാർട്ടി അനുഭാവികളുടെയുംനിയന്ത്രണത്തിലും ഉള്ള ആശുപത്രികളെയുംസംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നേഴ്‌സുമാരുടെ ഴ്സുമാരുടെ സമരം പൊളിക്കാന്‍ പിണറായി സർക്കാർ നീക്കം വിവാദത്തിലേക്ക്.നഴ്സുമാരുടെ സമരം നേരിടാന്‍ ആശുപത്രികളില്‍ നഴ്സിങ് വിദ്യാര്‍ത്ഥികളുടെ സേവനം ഉപയോഗിക്കാന്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.അവസാന വര്‍ഷ നേഴ്സിങ് വിദ്യാര്‍ത്ഥികളുടെ സേവനം ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാക്കുമെന്ന് കളക്ടര്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ തീരുമാനം നടപ്പിലാക്കാനാണ് അധികൃതരുടെ നീക്കം. സി ആര്‍ പി സി 144 പ്രകാരമാണ് കലക്ടറുടെ ഉത്തരവ്.പനി പടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. വിദ്യാര്‍ത്ഥികളെ ആശുപത്രികളിലേക്ക് അയക്കാന്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ദിവസം 150 രൂപ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഫലം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വാഹന സൗകര്യം നല്‍കണം. ജോലിക്ക് ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.നഴ്സുമാര്‍ സമരം നടത്തുന്ന ആശുപത്രികള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തും.
സംസ്ഥാന വ്യാപകമായി നടത്താനിരുന്ന സമരത്തില്‍ നിന്നും യു.എന്‍.എ പിന്മാറിയെങ്കിലും ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ (ഐ.എന്‍.എ) കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് കണ്ണൂര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും ഇവര്‍ നിലപാടില്‍ ഉറച്ച് നിന്നതോടെ കര്‍ശന നിലപാടെടുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു.
ജില്ലയിലെ നഴ്സിങ് സ്കൂളുകളില്‍ നിന്നായി 150 വിദ്യാര്‍ത്ഥികളെ 10 സ്വകാര്യ ആശുപത്രികളിലെത്തിക്കാനാണ് തീരുമാനം. കൂടാതെ ഇങ്ങനെ വിദ്യാര്‍ത്ഥികളെ എത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാനും കളകടര്‍ ഉത്തരവിട്ടിട്ടുണ്ട്.നേഴ്സുമാരുടെ അടിസ്ഥാന ശമ്ബളം 20,000 രൂപ ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. സര്‍ക്കാര്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ 17000 രൂപ വരെ നല്‍കണമെന്ന് തീരുമാനമായിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ സംഘടനകള്‍ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു. അതേസമയം മുതലാളിമാര്‍ക്കു വേണ്ടി ദാസ്യവേല ചെയ്യുകയാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു