നഴ്‌സുമാരുടെ സമരം ഒഴിവാക്കാന്‍ സർക്കാർ;ശമ്പള വിജ്ഞാപനം ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്…ബൽറാമിന്റെ പിന്തുണയിൽ അജണ്ടയുണ്ടെന്ന് ആരോപണം

കൊച്ചി:നഴസുമാരുടെ ലോങ് മാര്‍ച്ച് നാളെ ആലപ്പുഴയില്‍ നിന്ന് തുടങ്ങാനിരിക്കെ പ്രക്ഷോഭത്തെ ഏതുവിധേനയും തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ക്ക് വേതനം പുതുക്കുന്നതിനുള്ള വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കാനുള്ള നീക്കങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത്. ശമ്പള പരിഷ്കരണ അന്തിമ വിജ്ഞാപനം ഇന്നുതന്നെ ഇറക്കാനാണു സര്‍ക്കാരിന്റെ ശ്രമം. മിനിമം വേതനം 20,000 രൂപയായി നിലനിര്‍ത്തും. അലവന്‍സുകളുടെ കാര്യത്തിലാണു ധാരണയാകാനുള്ളത്. കരട് വിജ്ഞാപനത്തിലേതു നിലനിര്‍ത്തണോ കുറയ്ക്കണോ എന്നതിലാണു തര്‍ക്കം.
തുടര്‍ന്ന് ലോങ് മാര്‍ച്ചിന്റെ കാര്യമില്ലെന്ന് സര്‍ക്കാര്‍ യുഎന്‍എ പ്രതിനിധികളെ അറിച്ചു. എന്നാല്‍ വിജ്ഞാനം പുറത്തിറക്കാതെ മാര്‍ച്ച് പിന്‍വലിക്കില്ലെന്നാണ് സംഘടനാ പ്രതിനിധികളുടെ വാദം.യു.എൻ യുടെ ലോഗ് മാർച്ച് സമരത്തെ പിന്തുണച്ച് രംഗത്ത് എത്തിയ വിടി ബൽറാമിന് പ്രത്യേക അജണ്ട ഉണ്ടെന്ന് ആരോപണം ഉയർന്നു .പാർട്ടിയുടെ പിന്തുണയില്ലാതെ ബൽറാം രംഗത്ത് എത്തിയത് ചീപ്പ് പബ്ലിസിറ്റിക്കാണെന്നും പരക്കെ വിമർശനം ഉയരുന്നുണ്ട് .

അതേസമയം സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ നഴ്‌സുമാര്‍ക്ക് നല്‍കേണ്ട വേതനം സംബന്ധിച്ച മാര്‍ഗ്ഗരേഖയില്‍ സൂചിപ്പിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വേതനം 20000 രൂപയാണ്. എന്നാല്‍ ഇപ്പോഴും 2013 ലെ വിജ്ഞാപനപ്രകാരമുള്ള 8975 രൂപയാണ് അവര്‍ക്ക് ലഭിക്കുന്നത്. ഇതിരെയാണ് യുഎന്‍എ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സ്റ്റാഫ് നഴ്‌സുമാര്‍ക്കുള്ള വേതനം ഏറ്റവും കുറഞ്ഞത് 20000 രൂപയാക്കി ഉയര്‍ത്തി നിശ്ചയിക്കുന്നതാണെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇത് പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് ആലപ്പുഴയില്‍ നിന്ന് ലോങ് മാര്‍ച്ച് പദ്ധതിയിട്ടത്. ഇതിനെ തുടര്‍ന്ന് സമ്മര്‍ദ്ധത്തിലായ സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കാന്‍ നീക്കമാരംഭിച്ചിരിക്കുന്നത്. നഴ്‌സുമാരുടെ ലോങ് മാര്‍ച്ചിന് വലിയ ജനപിന്തുണ ലഭിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും. സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ധത്തിലാക്കിയിട്ടുണ്ട്. തൃശൂര്‍ പൂരവും ചെങ്ങന്നൂര്‍ ഇലക്ഷനെയും ലോങ്മാര്‍ച്ച് വലിയരീതിയില്‍ ബാധിക്കുമെന്നതിനാലാണ് സര്‍ക്കാരിന്റെ പെട്ടെന്നുള്ള ഈ നീക്കം.NURSE STRIKE

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിജ്ഞാപനം ഇറക്കാന്‍ സാധാരണ ഒരാഴ്ചയോളമുള്ള നടപടി ക്രമങ്ങള്‍ക്കുള്ളത് എന്നാല്‍ ഇന്ന് തന്നെ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കാനുള്ള നീക്കങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത്. ഇന്ന് രാത്രിയോടുകൂടി വിജ്ഞാപനം പുറത്തിറക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. പുതിയവിജ്ഞാപനത്തിലെ ഉത്തരവ് പ്രകാരം ഏറ്റവും കുറഞ്ഞ വേതനം 20000 രൂപയായി നിശ്ചയിക്കുന്നതിനൊപ്പം ആശുപത്രിക്കിടക്കകളുടെ എണ്ണം വര്‍ധിക്കുന്നതിന് ആനുപാതികമായി ശമ്പളവും 20000 രൂപയിലധികം വിവിധ തലങ്ങളില്‍ ലഭിക്കണമെന്നാണ് സര്‍ക്കാരിനു മുന്നില്‍ മിനിമം വേതന ഉപദേശക സമിതി സമര്‍പ്പിച്ചിട്ടുള്ള ശിപാര്‍ശകള്‍. ഇത് അംഗീകരിക്കുന്നതോടെ യുഎന്‍എ സമരം പിന്‍വലിക്കുമെന്നാണ് വിലയിരുത്തല്‍.

അനിശ്ചിതകാല സമരമാണു സ്വകാര്യ ആശുപത്രി നഴ്സുമാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അത്യാഹിത വിഭാഗങ്ങളടക്കം പണിമുടക്കും. പതിനായിരത്തോളം നഴ്സുമാര്‍ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍നിന്നു സെക്രട്ടേറിയറ്റിലേക്കു ലോങ് മാര്‍ച്ച് നടത്തും. സമരം നിരോധിച്ച ഉത്തരവ് നിലനില്‍ക്കെ പ്രഖ്യാപിച്ച പണിമുടക്കിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നു മാനേജ്മെന്റ് അസോസിയേഷന്‍ അറിയിച്ചു.മിനിമം വേതനം 20000 രൂപയാക്കി മാര്‍ച്ച് 31നു മുമ്പ് അന്തിമ വിജ്‍ഞാപനം പുറത്തിറക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം. മാനേജ്മെന്റുകള്‍ കോടതിയില്‍ പോയതോടെ വിജ്‍ഞാപനം വൈകി. സമരമാരംഭിച്ചാല്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷനു സ്വാധീനമുള്ള 450 ലേറെ ആശുപത്രികള്‍ പൂര്‍ണമായും സ്തംഭിക്കും.

Top