സമരം മാറ്റിവച്ചാല്‍ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍.നഴ്സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു

തിരുവനന്തപുരം: നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു. ഈ മാസം 17ന് പ്രഖ്യാപിച്ചിരിക്കുന്ന നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നീട്ടിവെക്കുകയാണെങ്കില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശത്തിന് യുഎന്‍എ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് നടക്കുന്ന യുഎന്‍എ യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശവും ചര്‍ച്ചയാകും. സമരത്തിന്റെ രീതി മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യുമെന്നാണ് വിവരം. അതേസമയം, നഴ്‌സുമാരുടെ സമരത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രികളില്‍ നിന്നും രോഗികളെ പറഞ്ഞുവിടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
നഴ്സുമാരുടെ സംഘടനാ ഭാരവാഹികളും മാനേജ്മെന്റ് ഭാരവാഹികളും മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്നും വിവരമുണ്ട്.അതേസമയം, നഴ്സുമാരുടെ ശമ്ബളം വര്‍ധിപ്പിക്കുന്നതിനോട് അനുകുല നിലപാടാണെന്ന് കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച്‌ബിഷപ്പ് ഡോ.സൂസെപാക്യം അറിയിച്ചു. സഭയ്ക്ക് ചിന്തിക്കാനുള്ള അവസരമാണ് സമരം.ജീവനക്കാര്‍ക്ക് വരുമാനത്തിനനുസരിച്ച്‌ കൂടുതല്‍ വേതനം നല്‍കണമെന്നാണ് ആഗ്ര

nurseഹം. അതിനായി രോഗികളില്‍ നിന്ന് കുറച്ച്‌ ഈടാക്കേണ്ടി വരുമെന്നത് മറച്ചുവയ്ക്കുന്നില്ല. സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഡോ.സൂസെപാക്യം മാധ്യമങ്ങളോട് പറഞ്ഞു.അടിസ്ഥാന ശമ്ബളം 20,000 രൂപയാക്കണമെന്നാണു നഴ്സുമാരുടെ ആവശ്യം. എന്നാല്‍ 17,000 രൂപ വരെ നല്‍കാമെന്ന നിലപാടിലാണു സര്‍ക്കാര്‍.അതിനിടെ, യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഭാരവാഹികളും അംഗങ്ങളും സമരത്തില്‍നിന്നു വിട്ടു നില്‍ക്കണമെന്നു ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ആരോഗ്യ സേവന മേഖലയില്‍ നേരത്തെ എസ്മ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍, എസ്മയ്ക്കെതിരെ കൂട്ടഅവധി ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങളും ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സാധ്യതകളും പരിഗണിക്കുമെന്ന നിലപാടിലാണു നഴ്സുമാര്‍. സമരം നടത്തുമെന്നും അവര്‍ വ്യക്തമാക്കുന്നു. ശമ്ബള വര്‍ധനയാവശ്യപ്പെട്ട് ആഴ്ചകളായി നഴ്സുമാര്‍ സമരം നടത്തുകയാണ്. അത്യാഹിത വിഭാഗത്തില്‍നിന്നടക്കമുള്ള നഴ്സുമാരെ പിന്‍വലിച്ചു സമരം ശക്തമാക്കുന്നതിനാണ് അവരുടെ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top