കരാര്‍ ലംഘനത്തിനെതിരെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാരുടെ സമരം തുടരുന്നു;സംഘടന പ്രവര്‍ത്തനം നടത്തിയതിന് യുഎന്‍എ ജില്ലാ വൈസ്-പ്രസിഡന്റിനെ പുറത്താക്കി,ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന് യുഎന്‍എ.

കോഴിക്കോട്:ജില്ലയിലെ പ്രസിദ്ധമായ മലബാര്‍ മെഡിക്കല്‍ കോളേജിന്റെ തൊഴിലാളി ദ്രോഹ നടപടിക്കെതിരായി നൈറ്റിംങ്‌ഗേളിന്റെ പിന്‍മുറക്കാരായ മാലഖമാരുടെ സമരം ആറാം ദിവസത്തിലെക്ക്.കൃത്യസമയത്ത് ശമ്പളം പോലും കൊടുക്കാതെ നഴ്‌സുമാരെ അടിമകള്‍ കണക്കെ പണിയെടുപ്പിച്ചത് ചോദ്യം ചെയ്ത യുണൈറ്റഡ് നഴ്‌സസ് അസോസിയെഷന്‍ നേതാക്കളെയാണ് അകാരണമായി മാനെജ്‌മെന്റ് പുറത്താക്കിയത്.ഇതിനായി പറഞ്ഞതൊക്കെ കള്ളപരാതികളാണെന്ന് യുഎന്‍എ ആരോപിക്കുന്നു.

ശമ്പളവും ബോണസും നല്‍കാതെ തൊഴിലാളികളെ പറ്റിക്കുന്ന മലബാര്‍ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് നടത്തിയ കരാര്‍ ലംഘനം ചോദ്യം ചെയ്തതാണ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് ശ്രീമേഷിനേയും മൂന്ന് നഴ്‌സുമാരേയും പുറത്താക്കാന്‍ കാരണമായത്.ശമ്പളം പോലൗം കൃത്യസമയത്ത് നല്‍കാത്ത മാനെജ്‌മെന്റിനെതിരെ 6 മാസം മുന്‍പാണ് മലബാര്‍ ആശുപത്രിയില്‍ യുഎന്‍എ പ്രവര്‍ത്തനം ആരംഭിക്കുന്നത്.തൊഴിലാളികല്‍ കഴിഞ്ഞ 16ന് നടത്തിയ സൂചന സമരത്തെ തുടര്‍ന്ന് ലേബര്‍ കമ്മീഷണര്‍ ഉള്‍പ്പെടെ ഇടപെട്ടാണ് മലബാര്‍ മെഡിക്കല്‍ കോളേജുമായി കരാര്‍ ഉണ്ടാക്കിയത്.കരാറില്‍ ശമ്പളം കൃത്യസമയത്ത് നല്‍കാമെന്നും,ബോണസ് കൊടുക്കാമെന്നും,യൂണിഫോം അലവന്‍സ് നല്‍കാമെന്നും വ്യക്തമായി തന്നെ പറഞ്ഞിരുന്നു.കരാറിന്റെ ഭാഗമായി ശമ്പളം കൊടുത്തെങ്കിലും യൂണിഫോം അലവന്‍സോ ബോണസോ കൊടുക്കാന്‍ മാനെജ്‌മെന്റ് തയ്യാറായില്ല.nurse1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യൂണിഫോം അലവന്‍സ് നല്‍കാതെ കീറിപറിഞ്ഞ യൂണിഫോം ഇട്ട് ജോലി ചെയ്യാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് നഴ്‌സുമാര്‍ അറിയിക്കുകയായിരുന്നു.ഇതോടെ എല്ലാവര്‍ക്കും യൂണിഫോം തങ്ങള്‍ തന്നെ നല്‍കാമെന്നും മാനെജ്‌മെന്റ് സമ്മറ്റിച്ചു.അത് വരെ തങ്ങള്‍ യൂണിഫോം ധരിക്കില്ലെന്ന് നഴ്‌സുമാര്‍ം പ്രഖ്യാപിച്ചു.nurse document
ഇത് പൂര്‍ണ്ണമായി അംഗീകരിച്ച മലബാര്‍ മെഡിക്കല്‍ കോളെജ് അധികൃതര്‍ പുതിയ മെഡിക്കല്‍ ഓഫീസര്‍ ചാര്‍ജെടുത്തതോടെ ഈ കരാരില്‍ നിന്ന് പിന്‍മാറുകയായിരുന്നുവെന്ന് യുഎന്‍എ ആരോപിക്കുന്നു.ക്യുണിഫോം ഇല്ലാതെ ഡ്യുട്ടി ചെയ്ത മൂന്ന് വനിത നഴ്‌സുമാരെ പുറത്താക്കിയത് ചോദ്യം ചെയ്ത ശ്രീമേഷിനെതിരെ ഡിവൈഎസ്പിക്ക് വ്യാജ പരാതിയും നല്‍കി.എന്നാല്‍ മെഡിക്കല്‍ സൂപ്രണ്ട് തന്നെ മര്‍ദ്ധിച്ചെന്ന് കാണിച്ച് ശ്രെമെസും സംഘടനയും നല്‍കിയ പരാതി പോലീസ് യാതൊരു നടപറ്റിയും കൂടാതെ മാറ്റിവെയ്ക്കുകയായിരുന്നു.കരാര്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നും,പുറത്താക്കിയ ശ്രീമേഷ് ഉള്‍പ്പെടെയുള്ളവരെ തിരിച്ചെടുക്കണമെന്നും യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.150ഓളം നഴ്‌സുമാരാണ് ആശുപത്രിക്ക് മുന്‍പില്‍ അഞ്ച് ദിവസത്തോളമായി സമരം നടത്തുന്നത്.nurse 2

780 കിടക്കകളും,150 മെഡിക്കല്‍ സീറ്റുകളും ഉള്ള ആശുപത്രയില്‍ ഇപ്പോള്‍ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളാണ് രോഗികളെ ശുശ്രൂഷിക്കുന്നതെന്നും ആരോപണമുണ്ട്.എന്തായാലും പ്രശ്‌നപരിഹാരമാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടിലെന്ന നിലപാടിലാണ് യുഎന്‍എയുടേതെന്ന് ജാസ്മിന്‍ ഷാ വ്യക്തമാക്കി.

Top