വാഗ്ദാനം നല്‍കിയ സ്‌കോളര്‍ഷിപ്പ് തുക ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികളെ തെറി പറഞ്ഞ് ചെയര്‍മാന്‍; ശബ്ദരേഖ പുറത്ത് വിട്ട് വിദ്യാര്‍ത്ഥികള്‍

വാഗ്ദാനം ചെയ്തിരുന്ന സ്‌കോളര്‍ഷിപ് തുക ആവശ്യപ്പെട്ട ഇ സി ആര്‍ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥിനികളോട് കോളേജ് ചെയര്‍മാന്‍ മധുഭാസ്‌കറിന്റെ തെറിയഭിഷേകവും ഭീഷണിയും. കോളേജില്‍ വിവിധ അനുബന്ധ കോഴ്‌സുകള്‍ ഉണ്ടെന്നും താനാണ് പ്രിന്‍സിപ്പല്‍ എന്നും അവകാശപ്പെട്ടാണ് മലയാളികളായ പെണ്‍കുട്ടികളെ ആലപ്പുഴ സ്വദേശിയായ മധുഭാസ്‌കര്‍ തന്റെ ഉടമസ്ഥതയിലുള്ള കര്‍ണാടക ഉഡുപ്പിയിലെ കോളേജില്‍ ചേര്‍ത്തത്.

സ്‌കോളര്‍ഷിപ് തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് മധു ഭാസ്‌കറിനെ ഫോണ്‍ ചെയ്ത വിദ്യാര്‍ത്ഥിനികളോട് ഒന്നും രണ്ടും അധ്യയന വര്‍ഷങ്ങളിലെ സ്‌കോളര്‍ഷിപ്പ് തുക നല്‍കിയതാണെന്നും മൂന്നാം വര്‍ഷം നല്കാതിരിക്കാനുള്ള കാരണങ്ങളും വിവരിക്കുന്നു. ഇതിനിടയില്‍ ഇപ്പോള്‍ തന്നെ ഉറപ്പു നല്‍കണമെന്നും അല്ലെങ്കില്‍ അടുത്ത ദിവസം കോളേജില്‍ നേരിട്ട് വരണമെന്നും പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടതോടെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള തെറിയഭിഷേകം മധു ഭാസ്‌കര്‍ ആരംഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റവും ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദരേഖ പുറത്തുവന്നതോടെ നഴ്‌സിങ് തട്ടിപ്പിന്റെ വിവരം കൂടിയാണ് പുറത്തുവന്നത്. നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥിനികളോട് ഇസിആര്‍ കോളേജ് ചെയര്‍മാന്‍ കൂടിയായ മധുഭാസ്‌ക്കര്‍ തെറിവിളിച്ച ശബ്ദരേഖയാണ് പുറത്തുവന്നത്. ഭീഷണിപ്പെടുത്തി പരാതി ഒതുക്കാന്‍ ശ്രമിച്ച മധുഭാസ്‌ക്കറിന് വിദ്യാര്‍ത്ഥിനികള്‍ തന്നെ പണി കൊടുത്തു. ശബ്ദരേഖ അതിവേഗം പ്രചരിക്കുകയാണിപ്പോള്‍.

അംഗീകാരമുള്ള നഴ്‌സിങ് കോളേജെന്നും സ്‌കോളര്‍ഷിപ്പുണ്ടെന്നും പറഞ്ഞാണ് ഇയാള്‍ നഴ്‌സിംഗിലേക്കും ഏവിയേഷന്‍ അടക്കമുള്ള കോഴ്‌സുകളിലേക്കും ആളെ കൂട്ടുന്നത്. ഇങ്ങനെ വാഗ്ദാനം ചെയ്ത് വമ്പന്‍ ഫീസ് വാങ്ങി വിദ്യാര്‍ത്ഥികളെ ചാക്കിലാക്കിയ മധുഭാസ്‌ക്കര്‍ സ്‌കോളര്‍ഷിപ്പ് നല്‍കാതിരുന്ന ഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. പുറത്തുവന്ന ശബ്ദരേഖയില്‍ പരാതിപ്പെട്ട വിദ്യാര്‍ത്ഥിനികളെ അധിക്ഷേപിച്ച് തെറിവിളിക്കുന്നത് കേള്‍ക്കാണ്. റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞിട്ടും അത് വകവെക്കാതെ തെറിവിളി തുടരുകയാണ് മധുഭാസ്‌ക്കര്‍ ചെയ്തത്.

കോളേജില്‍ വിവിധ അനുബന്ധ കോഴ്‌സുകള്‍ ഉണ്ടെന്നും താനാണ് പ്രിന്‍സിപ്പല്‍ എന്നും അവകാശപ്പെട്ടാണ് മലയാളികളായ പെണ്‍കുട്ടികളെ ആലപ്പുഴ സ്വദേശിയായ മധുഭാസ്‌കര്‍ തന്റെ ഉടമസ്ഥതയിലുള്ള കര്‍ണാടക ഉഡുപ്പിയിലെ കോളേജില്‍ ചേര്‍ത്തത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥിനികളെ ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ച് കര്‍ണാടത്തിലുള്ള കോളേജിലേക്ക് എത്തിച്ചിരുന്നു. ഇവിടെ പണം മുടക്കി അഡ്മിഷന്‍ എടുത്ത ശേഷമാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം പല വിദ്യാര്‍ത്ഥികളും അറിയുന്നത്. മതിയായ സൗകര്യമോ ഫാക്വല്‍ട്ടിയോ പോലും ഇല്ലാതിരുന്നു എന്ന ആരോപണവുമുണ്ട്.

ഇതിനിടെയാണ് വാഗ്ദാനം ചെയ്ത സ്‌കോളര്‍ഷിപ്പ് തുക ലഭിക്കാതെ വന്നത്. ഇതോടെ സ്‌കോളര്‍ഷിപ് തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് മധു ഭാസ്‌കറിനെ വിദ്യാര്‍ത്ഥികള്‍ ഫോണ്‍ ചെയ്യുകയായിരുന്നു. വിദ്യാര്‍ത്ഥിനികളോട് ഒന്നും രണ്ടും അധ്യയന വര്‍ഷങ്ങളിലെ സ്‌കോളര്‍ഷിപ്പ് തുക നല്‍കിയതാണെന്നും മൂന്നാം വര്‍ഷം നല്കാതിരിക്കാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നും മധു ഭാസ്‌ക്കര്‍ വിവരിച്ചു. ഇതിനിടയില്‍ ഇപ്പോള്‍ തന്നെ ഉറപ്പു നല്‍കണമെന്നും അല്ലെങ്കില്‍ അടുത്ത ദിവസം കോളേജില്‍ നേരിട്ട് വരണമെന്നും പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടതോടെയാണ് ഇയാള്‍ തെറിവിളി തുടങ്ങിയത്.

വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കളെ അടക്കം അപമാനിക്കുന്ന വിധത്തിലാണ് മധുഭാസ്‌ക്കര്‍ സംസാരം തുടങ്ങിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള തെറിയഭിഷേകം മധു ഭാസ്‌കര്‍ ആരംഭിക്കുന്നത്. തെറിവിളി തുടര്‍ന്നതോടെ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന വിവരവും പറഞ്ഞു. എന്നാല്‍, അതൊന്നും വകവെക്കാതെ മധു ഭാസ്‌ക്കര്‍ തെറിവിളിച്ചു. താങ്കളുടെ മകളോട് ഇങ്ങനെ പറയുമോ, ഫോണ്‍ കാള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്, പൊലീസില്‍ പരാതി നല്‍കും എന്നൊക്കെ പറഞ്ഞിട്ടും ഇയള്‍ തെറിവിളിക്കുകയാിരുന്നു. െപെണ്‍കുട്ടികള്‍ വിശദീകരിക്കുമ്പോഴും മധു ഭാസ്‌കര്‍ തെറിവിളി തുടരുകയാണ്. ‘നീയൊക്കെ പഠിച്ചു പാസായി കോഴ്‌സ് കംപ്ലീറ്റ് ചെയ്യാത്തില്ലെടീ’ എന്നു പറഞ്ഞ് ഭീഷണി തുടര്‍ന്നു.

ആലപ്പുഴ സ്വദേശിയായ മധുഭാസ്‌ക്കര്‍ നഴ്‌സിങ് കോഴ്‌സുകളായി തുടങ്ങി പണം സമ്പാദിച്ച വ്യക്തിയായിരുന്നു. ഇതിനിടെയാണ് കര്‍ണാടകയില്‍ കോളേജ് തുടങ്ങിയത്. പിന്നീട് കോളേജിന്റെ ചെയര്‍മാനായി വിലസുകയായിരുന്നു. ഈ ചതിയില്‍ വീണ് നിരവധി രക്ഷിതാക്കള്‍ക്കും പണം നഷ്ടമായി. ഇസിആര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത് ആലപ്പുഴ പി എച്ച് വാര്‍ഡിലെ സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് എതിര്‍വശത്തുള്ള സുഹ കോമ്പ്‌ലെക്‌സിലാണ്. മാനേജ്‌മെന്റ്, ഏവിയേഷന്‍, നഴ്‌സിങ് കോളേജുകള്‍ ഉള്‍പ്പെടുന്ന ഇസിആര്‍ ഗ്രൂപ്പ് ഓഫ് ഇന്‌സ്ടിട്യൂഷന്‍ പ്രവര്‍ത്തിക്കുന്നതു കര്‍ണാടകയില്‍ ഉഡുപ്പി ജില്ലയിലെ കോട്ടേശ്വറിലുമാണ്.

ഇസിആര്‍ ചെയര്‍മാന്റെ തെറിവിളി ഓഡിയോ വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും പ്രചരിച്ചതോടെ കടുത്ത എതിര്‍പ്പാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത് മധുഭാസ്‌ക്കറിന്റെ ഫേസ്ബുക്ക് പേജിലും പൊങ്കാലകളുടെ ബഹളമാണ്. ചതിയന്മാരായ ഏജന്റുമാരുടെ കെണിയില്‍ പെടാതിരിക്കാന്‍ ഇതൊരു ഉണര്‍ത്തുപാട്ടാകണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്നും ഉയുന്നുണ്ട്. സ്‌കോളര്‍ഷിപ്പ് ലഭിക്കാതെ വഞ്ചിക്കപ്പെട്ടവര്‍ നിയമനടപടിയുമായി മുന്നോട്ടു പോകാനുണാണ് ഒരുങ്ങുന്നത്. ഇയാളുടെ ഭാര്യ മഹിമ മധുവും കോളേജുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.

Top