മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയര്‍ക്ക് പുനസ്ഥാപിച്ച് നല്‍കണമെന്ന് രാജഗോപാൽ

ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിനുള്ള  അവകാരം മലയരയർക്ക് പുനസ്ഥാപിച്ച് നൽകണമെന്ന് ഒ രാജഗോപാൽ നിയമ സഭയില്‍ ആവശ്യപ്പെട്ടു. ശ്രദ്ധ ക്ഷണിക്കലിനിടെയാണ് ഒ രാജഗോപാലിന്റെ ആവശ്യം. പുരാതന കാലത്ത് മല അരയരാണ് ഇത് ചെയ്തിരുന്നത് എന്നത് വസ്തുതയാണെന്ന് വ്യക്തമാക്കിയ  ദേവസ്വം മന്ത്രി കടകംപള്ളി  സുരേന്ദ്രന്‍ വിഷയം വിശദമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് നിയമസഭയില്‍ വിശദമാക്കി. മകരവിളക്ക് സംബന്ധിച്ച് ഇതുവരെ പുറത്ത് വരാത്ത രഹസ്യമാന്ന് വെളിപ്പെടുത്തുന്നതെന്ന് എ കെ ബാലൻ പറഞ്ഞു.  ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാർ മലയരയവിഭാഗമായിരുന്നുവെന്നും 1902ൽ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് അധികാരം സ്ഥാപിക്കുകയായിരുന്നുവെന്നും നേരത്തെ ചാനല്‍ ചര്‍ച്ചയിലും പി കെ സജീവ് വ്യക്തമാക്കിയിരുന്നു. മലയരയ വിഭാഗം പതിനെട്ടു മലകളിലായി താമസിച്ചിരുന്നവരായിരുന്നു.  ഈ 18 മലകളെയാണ് ശബരിമലയിലെ 18 പടികൾ സൂചിപ്പിക്കുന്നത്.  ഈ വിഭാഗത്തിന് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നെന്നും സജീവ് പറഞ്ഞിരുന്നു.

മലയരവിഭാഗമാണ് കാലാകാലങ്ങളായി കരിമലക്ഷേത്രത്തിലും ശബരിമലക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നത്. 1902ൽ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂർണമായും തട്ടിപ്പറിച്ചെടുത്തു. 1883ല്‍ സാമുവല്‍ മറ്റീര്‍ എഴുതിയ നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍ എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ടെന്നും സജീവ് പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top