പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ സിനിമാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുമെന്ന വാഗ്ദാനവുമായി നടത്തിയ ‘കരുണ മ്യൂസിക് കണ്‍സേര്‍ട്ട്’ വിവാദത്തിലായിരിക്കുകയാണ്. ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പരിപാടിയിയിലൂടെ സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തതാണ് വിവാദങ്ങള്‍ക്ക് കാരണം. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരാണ് ആ ആരോപണം മുഖ്യമായി ഉന്നയിച്ചത്. ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. സംഘടനയെയും ഫണ്ടിനെയും പറ്റി അടിയന്തരമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് രാജഗോപാല്‍ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.