പ്രമേഹം ഉള്ളവര്‍ ഓട്‌സ് കഴിക്കുമ്പോള്‍

പ്രമേഹബാധിതര്‍ക്ക് ഓട്‌സ് ഗുണപ്രദം. പക്ഷേ ഓട്‌സ് കഴിച്ച് പ്രമേഹം കൂട്ടുന്നവരും കുറയ്ക്കുന്നവരുമുണ്ട്. വെന്തുകുഴഞ്ഞ ഓട്‌സ് പ്രമേഹബാധിതര്‍ക്കു ഗുണകരമല്ല. വെന്തു കുഴഞ്ഞ ഓട്‌സ് കഴിച്ചാല്‍ എളുപ്പത്തില്‍ ദഹിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ തോതു കൂടും. പ്രമേഹബാധിതര്‍ക്കു വളരെ സാവധാനം ദഹിക്കുന്ന ഭക്ഷണമാണ് വേണ്ടത്. അതിനാല്‍ തിളച്ച വെളളത്തിലേക്ക് ഓട്‌സ് ഇട്ട് അധികം വെന്ത് നാരുകള്‍ നഷ്ടമാകും മുമ്പ് അടുപ്പത്തുനിന്ന് വാങ്ങി പാത്രത്തിലേക്കു പകരുക. പാലില്‍ ഓട്‌സ് കലര്‍ത്തി ഉണ്ടാക്കി കഴിക്കരുത്. ചൂടുവെളളത്തില്‍ ഉണ്ടാക്കിയശേഷം വേണമെങ്കില്‍ കുറച്ചുപാലൊഴിച്ച് ഉപയോഗിക്കാം. ഓട്‌സ് കുറുക്കുമ്പോള്‍ വേണമെങ്കില്‍ പച്ചക്കറികള്‍ അരിഞ്ഞുചേര്‍ക്കാം. അരിഞ്ഞ പച്ചക്കറികളും മസാലും ചേര്‍ത്ത് മസാല ഓട്‌സ് എന്ന പേരില്‍ സൂപ്പു പോലെ തയാറാക്കാവുന്ന ഓട്‌സും ഇപ്പോള്‍ വിപണിയിലുണ്ട്.

ലഘുഭക്ഷണം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുതിര്‍ത്ത കടല വേവിച്ച് തേങ്ങ ചേര്‍ത്ത് കടു വറുത്ത് തയാറാക്കുന്ന വിഭവം കഴിക്കാം. പയറു മുളപ്പിച്ചതു കടു വറുത്തു കഴിക്കാം. അവലു കൊണ്ടു തയാറാക്കിയ ഉപ്പുമാവ് കഴിക്കാം. ഗോതമ്പ് കൊണ്ടു തയാറാക്കിയ ബ്രഡും മല്ലി ചഡ്ണിയും കഴിക്കാം.

രാത്രിഭക്ഷണം ചപ്പാത്തി

രാത്രിഭക്ഷണത്തിന് ചപ്പാത്തി തന്നെയാണ് ഉത്തമം. പക്ഷേ കറികള്‍ ഒരോ ദിവസവും ഓരോ കറി മാറി കഴിക്കണം. വെളളം കൂടുതലുളള പച്ചക്കറികള്‍ ഉപയോഗിച്ചു തയാറാക്കുന്ന വിഭവങ്ങള്‍ കൂടുതലായി ഉപയോഗിക്കണം.

നാരുകള്‍ കൂടുതലുള്ള ഭക്ഷണം

നാരുകള്‍ കൂടുതലുളള ഭക്ഷണം പഞ്ചസാരയുടെ തോതു നിയന്ത്രിക്കാന്‍ സഹായകം. തവിടു നീക്കം ചെയ്യാത്ത ധാന്യങ്ങള്‍, ഉലുവ, പാവയ്ക്ക. വീട്ടില്‍ വളര്‍ത്തിയ വാഴയുടെ പിണ്ടി, കൂമ്പ് എന്നിവ ഉപയോഗിക്കാം.

അധികം പഴുക്കാത്ത ഫലങ്ങള്‍ കഴിക്കാം

അധികം പഴുക്കാത്ത ഫലങ്ങള്‍ കഴിക്കാം. ചക്കപ്പഴം, മാമ്പഴം, സപ്പോട്ട എന്നിവയില്‍ കലോറി അധികമാണ്. പഴം ഏതു തന്നെയായാലും അധികം പഴുക്കാത്തത് ആണെങ്കില്‍ കഴിക്കാം. അധികം പഴുക്കാത്ത പപ്പായ, പേരയ്ക്ക, സബര്‍ജല്ലി, കട്ടിയുളള ആപ്പിള്‍ എന്നിവ ഉത്തമം. ഓറഞ്ചും ആപ്പിളും ഇടത്തരം വലുപ്പമുളളതും അധികം പഴുക്കാത്തതും ആയത് ഒരെണ്ണം കഴിക്കാം.

Top