തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് യാത്രയായത്. ഭാര്യയും മൂന്നുമക്കളും അദ്ദേഹത്തോടൊപ്പമുണ്ട്.
കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹ്നാന്‍ എം പി, പി സി വിഷ്ണുനാഥ് എം എല്‍ എ, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ എന്നിവര്‍ അദ്ദേഹത്തെ യാത്രയയക്കാന്‍ എത്തി. രണ്ടരയോടെയാണ് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍നിന്ന് അദ്ദേഹത്തെ മെഡിക്കല്‍ സംഘത്തോടൊപ്പം ഡിസ്ചാര്‍ജ് ചെയ്ത് നെയ്യാറ്റിന്‍കര നിംസ് ആസുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയുടെ ന്യൂമോണിയ ഭേദമായ സാഹചര്യത്തിലാണ് ബെംഗളൂരുവിലേയ്ക്ക് മാറ്റുന്നത്.
തിങ്കളാഴ്ച്ചയാണ് ന്യുമോണിയ ബാധിച്ച് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ന്യൂമോണിയ ഭേദമായെങ്കിലും ശാരിരിക അവശതകള്‍ തുടരുകയാണ്. പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത്.പാര്‍ട്ടി ഇടപെട്ടാണ് ഉമ്മന്‍ചാണ്ടിയെ ബെംഗളൂരുവിലേയ്ക്ക് മാറ്റുന്നത്.
മുഴുവന്‍ ചെലവുകളും എഐസിസി വഹിക്കും. എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നിര്‍ദേശപ്രകാരം ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയിലെത്തി കണ്ടിരുന്നു.