വാഹനമില്ലാതെ ഭാര്യയുടെ മൃതദേഹം ചുമന്ന് 10കിലോമീറ്റര്‍ നടന്ന യുവാവിന് ഒമ്പത് ലക്ഷംരൂപ സഹായം നല്‍കി

odisha

ഭുവനേശ്വര്‍: വാഹനമില്ലാതെ ഭാര്യയുടെ മൃതദേഹം വീട്ടിലേക്ക് ചുമന്ന് കൊണ്ടുപോയ ഒഡിഷ സ്വദേശിയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. പത്തു കിലാേമീറ്ററോളം നടന്ന ദനാ മാഞ്ചിക്ക് ബഹ്റിന്‍ രാജകുമാരന്റെ വക ഒന്‍പത് ലക്ഷം രൂപയാണ് ലഭിച്ചിരിക്കുന്നത്.

ദില്ലിയിലെ ബഹ്റിന്‍ എംബസിയില്‍ നിന്നും 8.87 ലക്ഷത്തിന്റെ ചെക്ക് മാഞ്ചി കൈപ്പറ്റി. ബഹ്റിന്‍ പ്രധാനമന്ത്രിയായ ഖലിഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനാണ് മാഞ്ചിക്ക് സഹായം നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യയുടെ മൃതദേഹം ചുമന്ന് മകളേയും കൂട്ടി മാഞ്ചി കിലോമീറ്ററുകളോളം നടന്നത് വാര്‍ത്തയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജകുടുംബത്തിലെ അംഗം സഹായവുമായി എത്തിയത്. ഇതുകൂടാതെ നിരവധി പേര്‍ മാഞ്ചിക്ക് സഹായവുമായി എത്തിയിട്ടുണ്ട്. സുലഭ് ഇന്റര്‍നാഷണല്‍ നല്‍കുന്ന അഞ്ചു ലക്ഷം രൂപ, സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 30,000 രൂപ ഒപ്പം പ്രധാനമന്ത്രി ആവാസ് യോജയുടെ കീഴില്‍ വീടുവയ്ക്കാന്‍ ധനസഹായം എന്നിവയും മാഞ്ചിക്ക് നല്‍കാമെന്ന് വാഗ്ദാനം ലഭിച്ചിട്ടുണ്ട്.

തന്റെ മൂന്നു കുട്ടികള്‍ക്ക് വേണ്ടി ഈ തുക ചെലവാക്കുമെന്ന് മാഞ്ചി വ്യക്തമാക്കി. തനിക്ക് പണം നല്‍കി സഹായിച്ച വ്യക്തിയെ അറിയില്ല. തന്റെ കഥ കേട്ട് ബഹ്റിന്‍ രാജകുമാരന്‍ നല്‍കിയതാണെന്നാണ് തന്നോട് പറഞ്ഞതെന്ന് ആദ്യമായി വിമാനത്തിലേറി ദില്ലിയിലെത്തിയ മാഞ്ചി പറഞ്ഞു.

Top