തിരുവനന്തപുരം:ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് 1500 കേന്ദ്രങ്ങളിൽ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതീകാത്മക ബന്ദ് നടന്നു.
രാവിലെ 11 മുതല്‍ 11.45 വരെ വാഹനങ്ങള്‍ റോഡിന്‍റെ വശങ്ങളില്‍ നിര്‍ത്തിയിടട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിക്ഷേധം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, UDF കൺവീനർ ബെന്നി ബഹനാൽ, രമേശ് ചെന്നിതല അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ യൂത്ത് കോൺഗ്രസ് സമരത്തിൽ പങ്കുചേർന്നു. പതിനായിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് വിവിധ ജില്ലകളിലെ സമരകേന്ദ്രങ്ങളിലായി പ്രതിക്ഷേധത്തിൽ പങ്കെടുത്തത്.
യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഷാഫി പറമ്പിൽ സമരപരിപാടികളുമായി സജീവമാണ്. ഭരണപക്ഷത്തിനെതിരെ കോൺഗ്രസ് പ്രതിരോധത്തിൻ്റെ മുഖമായി മാറുകയാണ് ഷാഫി. നവ മാധ്യമങ്ങളിലും ശക്തമായ പ്രചരണങ്ങളാണ് ഷാഫിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നടത്തി വരുന്നത്.
അതിനിടയിൽ, ഇന്ധനവില വര്‍ധനവിനെതിരെ സ്വകാര്യ ബസ് ഉടമകളും പ്രതിഷേധിച്ചു. കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. പ്രതീകാത്മക ബസിന്റെ ശവമഞ്ചം വഹിച്ചുകൊണ്ടാണ് സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും പ്രതിഷേധിച്ചത്.
ലോക്ക്ഡൌണും ഡീസല്‍ വില വര്‍ധനവും മൂലം ബസ് സര്‍വ്വീസുമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇന്ധനവില വര്‍ധനവ് പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും ബസ് ഉടമകള്‍ പറഞ്ഞു.
ഇന്ധന വിലവർദ്ധനവിനെതിരെ ശക്തമായ പ്രക്ഷോപങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കേരളത്തിലെ യൂത്ത് കോൺഗ്രസിനെയും ഷാഫി പറമ്പിലിനെയും മാതൃകയാക്കാവുന്നതാണ്.