തൃശൂർ :ഇത്തവണ ഒല്ലൂർ കാവിയണിയും എന്നാണു സൂചന . എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബി. ഗോപാലകൃഷ്ണൻ വാൻ മുന്നേറ്റമാണ് നടത്തുന്നത് . ഇക്കുറി വലിയ മുന്നേറ്റം ലക്‌ഷ്യം വെച്ചാണ് ബിജെപി ബി. ഗോപാലകൃഷ്ണനെ തന്നെ കളത്തിലിറക്കിയത്.ഇടതുമുന്നണിയിൽ നിന്നും മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഐക്യജനാധിപത്യ മുന്നണി മത്സര രംഗത്തുണ്ട്.എന്നാൽ ഇരു മുന്നണികളെയും ഒരു പോലെ ആശങ്കയിലാക്കുന്ന ഘടകമാണ് ബി.ഗോപാലകൃഷ്ണന്റെ സ്ഥാനാർത്ഥിത്വം. ചാനൽ ചർച്ചകളിൽ ബിജെപിയുടെ വക്താവായി മികച്ച പ്രകടനം നടത്തുന്ന ബി ഗോപാലകൃഷ്‌ണൻ തൃശൂർ ജില്ലയിലെ ബിജെപിയുടെ ജനപിന്തുണയുള്ള നേതാക്കളിൽ ഒരാളാണ്. വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും വോട്ടായി മാറിയാൽ ബി ഗോപാലകൃഷ്‌ണന് വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടൽ. ഇരുമുന്നണികളുടെയും സ്വാധീന കേന്ദ്രമായ ഒല്ലൂരിൽ ബിജെപി ഇക്കുറി അവരുടെ സംസ്ഥാന നേതൃ നിരയിലെ പ്രമുഖ നേതാവിനെ തന്നെ രംഗത്ത് ഇറക്കിയതോടെ ഫലം പ്രവചനാതീതമായിരിക്കുകയാണ്.ശക്തമായ ത്രികോണ മത്സരത്തിലേക്ക് ഒല്ലൂർ മണ്ഡലം മാറിയിരിക്കുകയാണ്.
പ്രചാരണ രംഗത്ത് മൂന്നു മുന്നണികളും ഒരുപോലെ രംഗത്തുണ്ട്. മികച്ച പ്രാസംഗികൻ, ജനകീയൻ,തൃശ്ശൂരിലെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിലെ നിറ സാനിധ്യം,ബിജെപി മുൻ ജില്ലാ അദ്യക്ഷൻ, ബിജെപി സംസ്ഥാന വക്താവ് ,അഭിഭാഷകൻ എന്നീ നിലകളിൽ ഏറെ സുപരിചതനായ ബി ഗോപാലകൃഷ്‌ണൻ പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. സ്ഥാനാർഥി പര്യേടനങ്ങളിൽ ആവേശത്തോടെയാണ് ജനങ്ങൾ ബിജെപി സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നത്.ഒല്ലൂരിൽ ഇക്കുറി മാറ്റം സാധ്യമാകുമെന്ന് ബിജെപി നേതാക്കൾ പറയുന്നു.എൻ ഡി എ ഘടക കക്ഷിയായ ബി.ഡി.ജെ.എസിനു മണ്ഡലത്തിലുള്ള സ്വാധീനവും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. ആർ.എസ്.എസിലൂടെ പൊതു പ്രവർത്തന രംഗത്ത് എത്തിയ ബി ഗോപാലകൃഷ്‌ണൻ തൃശൂർ കേരളവർമ്മ കോളേജിൽ നിന്നും എ ബി വി പി സ്ഥാനാർത്ഥിയായി യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി മത്സരിച്ച് വിജയം നേടിയിരുന്നു.ഇടതുകോട്ടയായ കേരളവർമ്മയിൽ വിജയം നേടി ചരിത്രം കുറിച്ച ഗോപാലകൃഷ്‌ണൻ യുവമോർച്ചയുടെയും ബിജെപിയുടെയും വിവിധ ചുമതലകൾ വഹിച്ചപ്പോഴും തൃശൂർ തട്ടമാക്കിയാണ് പ്രവർത്തിച്ചത്. മികച്ച സംഘാടകൻ കൂടിയായ ബി ഗോപാലകൃഷണറെ നേതൃത്വത്തിലാണ് തൃശ്ശൂരിൽ ബിജെപി സ്വാധീനമുറപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി തൃശൂർ ജില്ലയിൽ നടത്തിയ മികച്ച പ്രകടനവും ബിജെപിയുടെ പ്രതീക്ഷകൾക്ക് കരുത്ത് പകരുന്നു.
ഒല്ലൂരിൽ ഇരു മുന്നണികൾക്കുമെതിരെ ബിജെപി ശക്തമായി തന്നെയാണ് രംഗത്തുള്ളത്.സംസ്ഥാന സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരായ ജനവിധി ഈ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും പ്രതിപക്ഷത്തിരുന്ന ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലിരുന്ന ഇടതുപകസഹവുമായി നടത്തിയ ഒത്തു തീർപ്പും ഒത്തുകളിയും ഒക്കെ ബിജെപി പ്രചാരണായുധമാക്കുന്നുണ്ട്. ബിജെപി അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയതോടെ ഒല്ലൂരിലെ ഇരുമുന്നണികളും ആശങ്കയിലാണ്.
ബി.ഗോപാലകൃഷ്‌ണൻ എന്ന ബിജെപി സ്ഥാനാർഥി നിസാരക്കാരനല്ല എന്ന് ഇരു മുന്നണികളും സമ്മതിക്കുന്നു. ബിജെപി പിടിക്കുന്ന വോട്ടുകൾ മണ്ഡലത്തിന്റെ വിധി നിര്ണയിക്കുമെന്നു ഇടതുപക്ഷവും ഐക്യ ജനാധിപത്യ മുന്നണിയും പറയുമ്പോൾ ഇക്കുറി വിജയം തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപിയും പറയുന്നു.ബിജെപി അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയതോടെ ഒല്ലൂരിലെ ഇരുമുന്നണികളും ആശങ്കയിലാണ്. ബി.ഗോപാലകൃഷ്‌ണൻ എന്ന ബിജെപി സ്ഥാനാർഥി നിസാരക്കാരനല്ല എന്ന് ഇരു മുന്നണികളും സമ്മതിക്കുന്നു. ബിജെപി പിടിക്കുന്ന വോട്ടുകൾ മണ്ഡലത്തിന്റെ വിധി നിര്ണയിക്കുമെന്നു ഇടതുപക്ഷവും ഐക്യ ജനാധിപത്യ മുന്നണിയും പറയുമ്പോൾ ഇക്കുറി വിജയം തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപിയും പറയുന്നു. ബിജെപി വിജയം ലക്ഷ്യമിട്ടു രംഗത്ത് ഇറങ്ങിയതോടെ മണ്ഡലത്തിൽ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്.ഇക്കുറി മണ്ഡലത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ശക്തമായ മത്സരമാണ് നടക്കുന്നത്.ഒല്ലൂരിൽ ഇക്കുറി ത്രികോണ മത്സരം നടക്കുന്നു എന്നത് ഇരു മുന്നണികളും സമ്മതിക്കുമ്പോൾ അത് ബിജെപിയുടെ സ്വാധീനം തന്നെയാണ് വ്യക്തമാക്കുന്നത്.