വണ്ടിച്ചെക്ക് കേസില്‍ ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാലൻ യുഎഇ ജയിലിൽ!!! 39 കോടിയുടെ ചെക്ക് കേസ്.യാത്രാവിലക്കും നേരിട്ട ബൈജുവിനെ രണ്ടാഴ്‌ച്ച മുമ്പ് അറസ്റ്റു ചെയ്തത് ഒമാനിൽ നിന്നും.വ്യവസായി കഴിയുന്നത് അൽഐൻ ജയിലിൽ

ദുബായ് :വണ്ടിച്ചെക്ക് കേസില്‍ ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാലൻ യുഎഇ ജയിലിൽ ആയി എന്ന് റിപ്പോർട്ട് !!! 39 കോടിയുടെ ചെക്ക് കേസ്.കേസിൽ പ്രതിയായി യാത്രാവിലക്കും നേരിട്ട ബൈജുവിനെ രണ്ടാഴ്‌ച്ച മുമ്പ് അറസ്റ്റു ചെയ്തത് ഒമാനിൽ നിന്നുമായിരുന്നു .ബൈജു ഇപ്പോൾ കഴിയുന്നത് അൽഐൻ ജയിലിൽ ആണ് .കേരളത്തിലെ പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുകൂടിയായ ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലനാണ് ഇപ്പോള്‍ അല്‍ ഐന്‍ ജയിലുള്ളത്. ഒരു സ്വകാര്യ ക്ലിനിക്കുമായി ബന്ധപ്പെട്ട ചെക്കു കേസിലാണ് ബൈജു ഗോപാലനെതിരെ ഉയര്‍ന്ന പരാതി. 20 മില്യണ്‍ ദിര്‍ഹമിന്റെ വണ്ടിച്ചെക്കുമായി ബന്ധപ്പെട്ടുള്ള പരാതിയാണ് ബൈജുവിനെതിരെ നിലനിന്നിരുന്നത്.

എന്നാല്‍ ഇതില്‍ നിന്നും രക്ഷപ്പെടാനായി ബൈജു നിയമവിരുദ്ധമായി യു.എ.ഇയില്‍ നിന്ന് ഒമാന്‍ വഴി നാട്ടിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായെന്നാണറിയുന്നത്. ഒമാന്‍ പൊലിസാണ് അബൂദാബി പൊലിസിന് ബൈജുവിനെ കൈമാറിയത്. തുഷാര്‍ വെള്ളാപ്പള്ളിയെ ദുബൈ പൊലിസ് പിടികൂടുമ്പോള്‍ തൊട്ടടുത്ത സെല്ലില്‍ ബൈജു ഗോപാലനും ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. എന്നാല്‍ ബൈജുവിനെ രക്ഷിക്കാന്‍ ആരും ഇടപെട്ടിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തമിഴ്‌നാട് സ്വദേശിയായ രമണി നൽകിയ പരാതിയാണ് പ്രമുഖ വ്യവസായിക്ക് വിനയായി മാറിയത്. പരാതിക്ക് പിന്നാലെ പൊലീസ് നടപടി ഉണ്ടാകുന്ന ഘട്ടത്തിൽ രണ്ടാഴ്‌ച്ച് മുമ്പ് ഒമാനിലേക്ക് ഇദ്ദേഹം നാടുവിട്ടിരുന്നു. റോഡ് മാർഗ്ഗം നാടുവിച്ച ബൈജു ഗോപാലനെ ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് അധികൃതർ അറസ്റ്റു ചെയ്യുന്നതെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ടു ചെയ്യുന്നത്.ഒമാനിൽ നിന്നും അറസ്റ്റു ചെയ്ത ശേഷം യുഎഇയിലെ അൽഐൻ ജയിലിൽ പാർപ്പിച്ചിരിക്കയാണ് ബൈജുവിനെ. യാത്രാവിലക്കും നേരിടുന്ന ബൈജു ഗോപാലൻ തുഷാർ വെള്ളാപ്പള്ളിയേക്കാൾ വലിയ കുരുക്കിലാണ് ചെന്നുപെട്ടിരിക്കുന്നത്. സ്വന്തമായി ബിസിനസ് സംരംഭം ബൈജുവിന് യുഎഇയിലുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ദുബായ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നത്. പിന്നീട് അൽഐൻ പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.അതേ സമയം ചെക്കു കേസില്‍ കോടതിക്കകത്തും പുറത്തും ഒത്തുതീര്‍പ്പിന് സാധ്യതകളുണ്ട്. എന്നാല്‍ വ്യാജരേഖയിലൂടെ മറ്റൊരു രാജ്യത്തേക്കു കടക്കാന്‍ ശ്രമിച്ചത് യു.എ.ഇയില്‍ ഗുരുതരമായ കുറ്റമായതിനാല്‍ കേസില്‍ നിന്ന് ഊരിപ്പോരുക ഏറെ സങ്കീര്‍ണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

എമിഗ്രേഷൻ രേഖകൾ വ്യാജമായി ഉണ്ടാക്കിയെന്ന ഗുരുതരമായി കുറ്റകൃത്യം കൂടി ഗോകുലം ഗോപാലന്റെ മകന്റെ പേരിൽ ഉണ്ടായിട്ടുണ്ട്. പൊലീസ് കേസിൽ നിന്നും രക്ഷപെടാൻ വേണ്ടിയാണ് രേഖകൾ വ്യാജമായി ഉണ്ടാക്കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നേരത്തെ ഗോകുലം ഗോപാലന്റെ മകൻ ബഹ്‌റിനിലാണ് അറസ്റ്റു ചെയ്യപ്പെട്ടതെന്ന സൂചനയായിരുന്നു പുറത്തുവന്നത്. എന്നാൽ, ബഹ്‌റിൻ അല്ല ഒമാനിലായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്ന വിവരം. അജ്മാനിൽ രണ്ട് കേസുകളാണ് ബൈജുവിന്റെ പേരിലുള്ളത്. കഴിഞ്ഞദിവസം ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും അജ്മാനിൽ അറസ്റ്റിലായിരുന്നു. ബിസിനസ് പങ്കാളിക്കു വണ്ടിച്ചെക്ക് നൽകിയെന്ന കേസിലായിരുന്നു അറസ്റ്റ്. തൃശ്ശൂർ സ്വദേശി നാസിൽ അബ്ദുള്ളയാണ് പരാതിക്കാരൻ. ഇതിന് പിന്നാലെയാണ് ഗോകുലം ഗോപാലന്റെ മകനും ചെക്ക് കേസിൽ കുടങ്ങുന്നത്.

മകൻ വിദേശത്ത് ജയിലിൽ ആയിരുന്നു എന്ന ആരോപണം ഉയരുമ്പോൽ മൗനം പാലിക്കുകയായിരുന്നു ഗോകുലം ഗോപാലൻ ചെയ്തത്. കേരളത്തിലെ ബിസിനസ് ഐക്കൺ ആയി തുടരുമ്പോഴും കള്ളപ്പണത്തിന്റെ ദുരൂഹമായ ഇടപാടുകളും ഗോകുലം ഗോപാലന് ഒപ്പമുള്ളതായി ആരോപണം വന്നിരുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശ പ്രകാരം ബിഡിജെഎസ് രൂപീകരിക്കുകയും ബിജെപിയുമായി അടുക്കുകയും ചെയ്തപ്പോൾ വെള്ളാപ്പള്ളിയുടെ നിതാന്ത ശത്രുവായി തുടരുന്ന ഗോകുലം ഗോപാലന്റെ സ്ഥാപങ്ങളിലാണ് പൊടുന്നനെ ആദായനികുതി വകുപ്പിന്റെ റെയിഡ് നടന്നത്.

Top