ഭീതി പടർത്തി ഒമിക്രോൺ വ്യാപനം ; സംസ്ഥാനത്ത് 63 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നു. 63 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

തൃശൂരിൽ 15 പേർക്കും തിരുവനന്തപുരത്ത് 10 പേർക്കും കൂടി ഒമിക്രോൺ സ്ഥിതീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിതീകരിച്ച നാലുപേർ വിദേശത്ത് നിന്ന് വന്ന തമിഴ്നാട് സ്വദേശികളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ആറു പേർ സ്വകാര്യ കോളേജിലെ വിദ്യാർഥികളാണ്. ടൂർ പോയി വന്നശേഷം കോവിഡ് ക്ലസ്റ്റർ ആയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്.

ഇതോടെ ഈ കോളേജ് ഒമിക്രോൺ ക്ലസ്റ്ററായി. സംസ്ഥാനത്ത് ആകെ 591 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

ലോ റിസ്ക് രാജ്യങ്ങളിൽനിന്ന് 401 പേരും ഹൈ റിസ്ക് രാജ്യങ്ങളിൽനിന്ന് ആകെ 101 പേരുമാണ് സംസ്ഥാനത്ത് എത്തിയിട്ടുള്ളത്.

70 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 19 രോഗബാധിധരാനുള്ളത്.

 

Top