213 കടന്ന് ഒമിക്രോൺ; ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷി..യുദ്ധസജ്ജ’മാകാൻ നിർദേശം.രാത്രി കർഫ്യൂ പരിഗണനയിൽ.

ന്യുഡൽഹി : ഡെൽറ്റ വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് ഒമിക്രോണെന്ന് കേന്ദ്ര സർക്കാർ .‘യുദ്ധസജ്ജ’മാകാൻ ആഹ്വാനം ചെയ്ത കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ വ്യക്തമാക്കി. ഇന്ത്യയിൽ കോവിഡിന്റെ ഒമിക്രോൺ വകഭേദം ബാധിച്ചവരുടെ എണ്ണം 213 ആയിരിക്കയാണ് .

രാത്രി കർഫ്യൂ, വലിയ ജനക്കൂട്ടം ഒഴിവാക്കാനുള്ള കർശന നടപടികൾ, വിവാഹത്തിനും മരണാനന്തര ചടങ്ങിനും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കൽ തുടങ്ങിയ നടപടികൾ പരിഗണിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു. ഇതിൽ 77 പേർ രോഗമുക്തി നേടി. തെലങ്കാന (20), കർണാടക (19), രാജസ്ഥാൻ (18), കേരളം (15), ഗുജറാത്ത് (14) എന്നിവിടങ്ങളിലും ഒമിക്രോൺ കേസുകൾ കൂടുതലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോവിഡ് വാര്‍ റൂമുകള്‍ ആരംഭിക്കാനും, കോവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശകലനം ചെയ്യണമെന്നും ജില്ലാ തലത്തിലും, പഞ്ചായത്ത് തലത്തിലും കോവിഡിനെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ പറയുന്നു.മറ്റ് ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്ന് മടങ്ങ് വ്യാപന ശേഷിയുള്ള വകഭേദമാണ് ഒമൈക്രോണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അത്‌കൊണ്ട് തന്നെ രാജ്യത്തെ സംസ്ഥാനങ്ങളോടും, കേന്ദ്ര ഭരണ പ്രദേശങ്ങളോടും കരുതിയിരിക്കാനും മുന്‍ കരുതല്‍ സ്വീകരിക്കാനും നടപടിയെടുക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി.

ശാസ്ത്രീയ തെളിവുകള്‍ പ്രകാരം മറ്റ് ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്ന് മടങ്ങ് പകരാന്‍ സാധ്യതയുള്ള വകഭേദമാണെന്നാണ് പറയപ്പെടുന്നത്. നിലവില്‍ വിവിധ രാജ്യങ്ങളില്‍ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുമുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതിനാല്‍, ഇതിലും വലിയ ദീര്‍ഘവീക്ഷണവും ഡാറ്റ വിശകലനവും ചലനാത്മകമായ തീരുമാനങ്ങളെടുക്കലും കര്‍ശനവും വേഗത്തിലുള്ള നിയന്ത്രണ നടപടികളും പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും ആവശ്യമാണെന്നും സംസ്ഥാനവും കേന്ദ്ര ഭരണ പ്രദേശവും ജില്ലാ തലങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് വളരെ വേഗത്തിലും ശ്രദ്ധയിലും ആയിരിക്കണമെന്നും കത്തില്‍ പറയുന്നു.

ജമ്മു കാശ്മീരില്‍ പുതുതായി മൂന്ന് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. മൂന്ന് പേരും വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരല്ലെന്നും ഇവരുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും അവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയെന്നും. അവരെ നിരീക്ഷണത്തിലാക്കിയെന്നും അധികൃതര്‍ പറഞ്ഞു. ജമ്മുവിലെ ഒരു ക്ലസ്റ്ററില്‍ നിന്ന് ഡല്‍ഹിയിലെ എന്‍സിഡിസി സ്ഥിരീകരിച്ച മൂന്ന് ഒമൈക്രോണ്‍ കേസുകളുണ്ടെന്നും നവംബര്‍ 30-നാണ് ഇവരെ പരിശോധനക്ക് വിധേയമാക്കിയതെന്നും മുഴുവന്‍ പ്രദേശത്തെയും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ടെന്നും ജമ്മുകാശ്മീര്‍ ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ട്വിറ്ററില്‍ കുറിച്ചു.

ഒമൈക്രോണ്‍ വകഭേദത്തിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കര്‍ശന ജാഗ്ത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. കോവിഡ് വാര്‍ റൂമുകള്‍ ആരംഭിക്കാനും, കോവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശകലനം ചെയ്യണമെന്നും ജില്ലാ തലത്തിലും, പഞ്ചായത്ത് തലത്തിലും കോവിഡിനെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചിരിക്കുകയാണ്.

നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും, ഐസൊലേഷന്‍, പരിശോധന, ട്രാക്കിംഗ്, നിരീക്ഷണം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണവുമായി ബന്ധപ്പെട്ട് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനും വലിയ പൊതുയോഗങ്ങള്‍, വിവാഹങ്ങള്‍, ശവസംസ്‌കാര ചടങ്ങുകള്‍ എന്നിവ നിയന്ത്രിക്കാനും ഓഫീസുകളില്‍ പോകുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുകയോ പൊതുഗതാഗതം പ്രയോജനപ്പെടുത്തുകയോ ചെയ്യണമെന്നും ഭൂഷണ്‍ അയച്ച കത്തില്‍ പറയുന്നുണ്ട്.

കൂടാതെ ഒമൈക്രോണ്‍ പെട്ടെന്ന് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കിടക്ക കപ്പാസിറ്റി, ആംബുലന്‍സുകള്‍, രോഗികളെ തടസ്സമില്ലാതെ മാറ്റുന്നതിനുള്ള സംവിധാനം, ഓക്സിജന്‍ ഉപകരണങ്ങളുടെ ലഭ്യതയും പ്രവര്‍ത്തന സന്നദ്ധതയും, മരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

കൂടാതെ വാക്‌സിന്‍ ശക്തമാക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ഇന്ത്യയില്‍ നിലവില്‍ 200 ഒമൈക്‌റോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും 54 കേസുകള്‍ വീതമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെലങ്കാനയില്‍ 20, കര്‍ണാടകയില്‍ 19, രാജസ്ഥാനില്‍ 18, കേരളത്തില്‍ 15, ഗുജറാത്തില്‍ 14 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇന്ന് 5,326 പുതിയ കേസുകള്‍ രേഖപ്പെടുത്തിയിരുന്നു.

Top