ലോകം വീണ്ടും ഭീതിയിൽ !യു​കെ​യി​ൽ ഒ​മി​ക്രോ​ൺ പ​ട​ർ​ന്നു പി​ടി​ക്കു​ന്നു.89 രാജ്യങ്ങളില്‍ ഒമിക്രോണ്‍; രോഗവ്യാപനം വേഗത്തിൽ!!.. മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

ലണ്ടൻ :ലോകം വീണ്ടും ഭീതിയിൽ ! ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നര മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു.89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു , രോഗവ്യാപനം അതിവേഗത്തിൽ പടരുന്നുവെന്ന് ലോകാരോഗ്യ സംഘടന .

യു​കെ​യി​ൽ ഒ​മി​ക്രോ​ൺ മൂ​ല​മു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ശ​നി​യാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്കു​ക​ളി​ൽ യു​കെ​യി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്കാ​ണ് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​ത്. ശ​നി​യാ​ഴ്ച യു​കെ​യി​ലു​ട​നീ​ളം 90,418 കോ​വി​ഡ് കേ​സു​ക​ളും റി​പ്പോ​ർ‌​ട്ട് ചെ​യ്തു. കാ​ര്യ​ങ്ങ​ൾ വ​ള​രെ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​തെ​ന്ന് ല​ണ്ട​ൻ മേ​യ​ർ സാ​ദി​ഖ് ഖാ​ൻ പ​റ​ഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നര മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇതുവരെ 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ജനങ്ങളുടെ പ്രതിരോധശേഷി കൂടിയ രാജ്യങ്ങളില്‍ പോലും രോഗവ്യാപനം വേഗത്തിലാണ്.

ഒമിക്രോണിന്റെ തീവ്രത, അപകടശേഷി, വാക്സീന്‍ പ്രതിരോധത്തെ മറികടക്കുമോ തുടങ്ങിയവയില്‍ നിഗമനങ്ങളിലെത്താന്‍ കൂടുതല്‍ േഡറ്റ ലഭ്യമാകേണ്ടതുണ്ട്. നിലവിലെ പ്രതിരോധശേഷി മറികടക്കുന്നതിനാലാണോ ഒമിക്രോൺ അതിവേഗത്തിൽ പടരുന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

Top