ന്യൂഡൽഹി: ഡൽഹിയിൽ ഒരാൾക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. സിംബാബ് വെയിൽ നിന്നും മടങ്ങിയെത്തിയ യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഡൽഹിയിൽ രണ്ടാമത്തെയാൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 33 ആയി.
ഒരു ദിവസം മൂന്ന് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മഹാരാഷ്ട്രയിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം 17 ആയി. ഒമിക്രോൺ കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ മുംബൈയിൽ കൂടിച്ചേരലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതോടുകൂടി നഗരത്തിൽ രണ്ടു ദിവസത്തേക്ക് ആളുകളുടെ കൂടിച്ചേരലുകൾക്കു പോലീസ് വിലക്ക് ഏർപ്പെടുത്തി. ആളുകൾ പങ്കെടുക്കുന്ന റാലികൾ, പ്രതിഷേധങ്ങൾ എന്നിവയ്ക്കെല്ലാം നിരോധനമുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.