രാജ്യത്ത്​ മൂന്ന്​ പേർക്ക്​ കൂടി ഒമിക്രോൺ; രോ​ഗം കണ്ടെത്തിയിരിക്കുന്നത് ഹൈദരാബാദിൽ

ന്യൂഡൽഹി: രാജ്യത്ത്​ മൂന്ന്​ പേർക്ക്​ കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഹൈദരാബാദിലാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. കെനിയ, സെമാലിയ പൗരൻമാർക്കും കൊൽക്കത്തയിൽ പോയി മടങ്ങിയ കുട്ടിക്കുമാണ്​ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

മുൻപ് ഒമിക്രോൺ വേരിയൻറ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ഹൈദരാബാദ്​ വിമാനത്താവളത്തിലെ പരിശോധന കർശനമാക്കിയിരുന്നു. 11 റിസ്​ക്​ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക്​ ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കുകയും ചെയ്​തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ പേർക്ക്​ ഒമിക്രോൺ സ്​ഥിരീകരിച്ചിരിക്കുന്നത്. മുൻപ് ഡൽഹിയിലും രാജസ്​ഥാനിലും പുതിയ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിരുന്നു. രാജസ്​ഥാനിൽ പുതുതായി നാലു പേർക്കാണ്​ ഒമിക്രോൺ സ്​ഥിരീകരിച്ചത്​. ഇവരുടെ ആരോഗ്യനില തൃപ്​തികരമാണെന്നും സംസ്​ഥാനത്തെ മറ്റു ഒമിക്രോൺ ബാധിതരുടെ പരിശോധന ഫലം നെഗറ്റീവായെന്നും രാജസ്​ഥാൻ ആരോഗ്യമന്ത്രി പ്രസാദി ലാൽ മീണ അറിയിച്ചു.

മഹാരാഷ്​ട്രയിലാണ്​ 20 പേർക്കാണ് ഒമിക്രോൺ സ്​ഥിരീകരിച്ചത്​. രാജസ്​ഥാൻ കർണാടക​, ഗുജറാത്ത്​, കേരള, ആന്ധ്രപ്രദേശ്​, ഡൽഹി, ഛണ്ഡീഗഡ്​ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗം സ്ഥിരീകരിച്ചിരുന്നു.

Top