ക്വാലാലംപൂർ: ഒമിക്രോൺ സിംഗപൂരിലും സ്ഥിരീകരിച്ചു. ജോഹന്നാസ് ബർഗിൽ നിന്ന് വിമാനത്തിലെത്തിയ രണ്ടുപേർക്കാണ് പ്രഥമിക പരിശോധനയിൽ രോഗം കണ്ടെത്തിയിരിക്കുന്നത്. ഫലം സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധന നടത്തേണ്ടി വരുമെന്ന് സിംഗപൂർ ആരോഗ്യമന്ത്രാലയം അറിയിച്ചു.
രണ്ടു സിംഗപൂരുകാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തിയിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന മറ്റു 19 യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കി. എല്ലാവരും നെഗറ്റീവാണെന്നും ഇവർ നിരീക്ഷണത്തിൽ തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു. രോഗം സ്ഥിരീകരിച്ച രണ്ടുപേരും രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. ചുമ, തൊണ്ടയിൽ അസ്വസ്ഥത എന്നീ രോഗലക്ഷണങ്ങൾ ഇരുവർക്കും ഉണ്ടായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക