January 25, 2016 12:47 pm
By : Indian Herald Staff
തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ മൊഴി നൽകാൻ മുഖ്യമന്ത്രി അന്വേഷണ കമ്മീഷൻ മുമ്പാകെ ഹാജരായി. തൈക്കാട് ഗസ്റ്റ്ഹൗസിലാണ് സോളാർ ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ മൊഴി നൽകാൻ ഉമ്മൻ ചാണ്ടി എത്തിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി സംസ്ഥാനം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ മുമ്പിൽ മൊഴി നൽകാനായി എത്തിയത്.
മുഖ്യമന്ത്രിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് ജുഡീഷ്യൽ കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് സെക്ഷൻ 8 ബി പ്രകാരം മുഖ്യമന്ത്രിക്ക് നേരത്തെ കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. ഇത് പ്രകാരമാണ് മുഖ്യമന്ത്രി കമ്മീഷൻ മുമ്പാകെ ഹാജരായത്. അതേസമയം പ്രതിപക്ഷം ഉന്നയിച്ച വിവിധ ആരോപണങ്ങൾക്കുള്ള മറുപടിയെന്നോണം തന്നെയാണ് ഉമ്മൻ ചാണ്ടി തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ മുൻനിലപാട് ആവർത്തിച്ച് തന്നെയാണ് ഉമ്മൻ ചാണ്ടി കമ്മീഷൻ മുമ്പിൽ എത്തിയത്. തൈക്കാട് ഗസ്റ്റ്ഹൗസിലെ കമ്മിഷൻ സിറ്റിംഗിൽ ജസ്റ്റിസ് ശിവരാജനു പുറമെ മറ്റ് കക്ഷികളുടെ അഭിഭാഷകരും മുഖ്യമന്ത്രിയെ വിസ്തരിക്കുകയാണ്.സോളർ ഇടപാടിൽ സർക്കാരിന് സാമ്പത്തിക നഷ്ടമില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കമ്മീഷൻ മുമ്പാകെ വ്യക്തമാക്കിയത്. സോളർ കമ്മിഷനു മുന്നിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക നഷ്ടമുണ്ടായെന്നത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ സഹായിക്കുന്ന നടപടിയുണ്ടായിട്ടില്ല. ശ്രീധരൻ നായരേയും സരിതയേയും ഒരുമിച്ച് കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. സരിതയെ കണ്ടതായി നിയമസഭയിൽ പറഞ്ഞ തീയതിയിൽ പിശകുപറ്റി. ബിജു രാധാകൃഷ്ണൻ തന്നെ കണ്ടത് വ്യക്തിപരമായി പരാതി പറയാൻ. ഉള്ളടക്കം വെളിപ്പെടുത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
<p>സോളാർ കേസുമായി ബന്ധപ്പട്ട് മുഖ്യമന്ത്രിക്കും ഓഫീസിനും എതിരെയാണ് ഏറ്റവുമധികം ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സരിതയുടെ സോളാർ ടീമിന് വലിയ സഹായങ്ങൾ ലഭിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചിരിന്നു. ഇതിന് പിന്നാലെ പ്രതിപക്ഷം നടത്തിയ പ്രക്ഷോഭത്തെ തുടർന്നാണ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനും പ്രതിപക്ഷ നേതാക്കളും കമ്മിഷനു മുന്നിൽ കൊടുത്ത മൊഴികളും മുഖ്യമന്ത്രിക്കെതിരായി. ഇതോടെയാണ് കേസിൽ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കൽ അനിവാര്യമായത്.
<p>തൈക്കാട് ഗസ്റ്റ്ഹൗസിലെ കമ്മിഷൻ സിറ്റിംഗിൽ ജസ്റ്റിസ് ശിവരാജനു പുറമെ മറ്റ് കക്ഷികളുടെ അഭിഭാഷകരും മുഖ്യമന്ത്രിയെ വിസ്തരിക്കും. േകസുമായി ബന്ധപ്പെട്ട് മുൻപ് പരസ്യമായി സ്വീകരിച്ച നിലപാടുകൾ തന്നെയാവും മുഖ്യമന്ത്രി കമ്മിഷനു മുന്നിലും ആവർത്തിക്കുക. കേസിലെ മുഖ്യപ്രതികൾ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെയുള്ളവരുടെ വിസ്താരത്തിനു േശഷമാണ് കമ്മിഷൻ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയിരിക്കുന്നത്. വിസ്താരം എത്രയും വേഗം പൂർത്തിയാക്കി ഏപ്രിൽ 27ന് അന്തിമ റിപ്പോർട്ട് നൽകുമെന്ന് ജസ്റ്റിസ് സി.ശിവരാജൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.