ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്റ് വെട്ടി; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടില്ല; എ ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്ക് ദേശിയ നേതൃത്വത്തിന്റെ പൂട്ട്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുന്‍ നിര്‍ത്തി തിരഞ്ഞടുപ്പിനെ നേരിടേണ്ടെന്ന് ഹൈക്കമാന്റ് തീരുമാനം. ഉമ്മന്‍ ചാണ്ടിയെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടി പ്രചരണത്തിനൊരുങ്ങിയ എ ഗ്രൂപ്പിന് കനത്ത തിരിച്ചടിയാണ് ഹൈക്കമാന്റിന്റെ ഈ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഉയര്‍ത്തികാട്ടിയാല്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാമ് ഹൈക്കമാന്റിനെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചത്. അതേ സമയം കെപിസിസി അധ്യക്ഷന്‍ സുധീരന്‍ മത്സരിക്കണമെന്നാഗ്രവും ഹൈക്കമാന്റിനുണ്ട്.

പ്രചരണത്തിന് ആരെയും പ്രത്യേകമായി ഉയര്‍ത്തിക്കാട്ടാതെ കൂട്ടായ നേതൃത്വം മതിയെന്ന നിര്‍ദേശത്തിനാണ് സാധ്യത. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയെ തന്നെ തലപ്പത്ത് നിര്‍ത്തുന്ന കോണ്‍ഗ്രസ് പതിവ് കേരളത്തിന്റെ കാര്യത്തില്‍ വേണ്ടെന്ന് നിലപാട് എടുത്തേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കാര്യം ചര്‍ച്ച ചെയ്യാനായി അടുത്താഴ്ച ഡല്‍ഹിയില്‍ എത്താന്‍ കേരളത്തിലെ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഉമ്മന്‍ചാണ്ടിയെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ നേരത്തേ എ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു.
എന്നാല്‍ മുഖ്യമന്ത്രി തന്നെ വിവാദത്തിലായിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ ഐക്യം ഉറപ്പാക്കുന്നതിലായിരിക്കും ഹൈക്കമാന്റ് നിര്‍ദേശം നല്കുക എന്ന സൂചനയാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പില്‍ ആരെയെങ്കിലും പ്രത്യേകമായി കാണിക്കാതെ കൂട്ടായ നേതൃത്വത്തില്‍ മത്സരിച്ച ശേഷം തെരഞ്ഞെടുപ്പിന് പിന്നാലെ നേതാവിനെ പ്രഖ്യാപിക്കാനുള്ള അധികാരം ഹൈക്കമാന്റില്‍ തന്നെ നിക്ഷിപ്തമാക്കാനാണ് ശ്രമം.

അടുത്തിടെ ഉണ്ടായ വിവാദങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചതായി ദേശിയ നേതൃത്വം വിലയിരുത്തുന്നു. ഉമ്മന്‍ ചാണ്ടി തിരിഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഭാവി മുഖ്യാമന്ത്രിയോ പ്രതിപക്ഷ നേതാവോ ആകാനുള്ള ശ്രമത്തിലാണെങ്കിലും ഈ നീക്കങ്ങള്‍ക്കും ഹൈക്കമാന്റിന്റെ തീരുമാനം പ്രതിരോധത്തിലാക്കും.

Top