ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ കോണ്ടം…!

Condom-chilli-paneer

മുംബൈ: എല്ലാം കൈയെത്തും ദൂരത്ത് എത്തുന്ന ഈ കാലത്ത് എളുപ്പം എന്താണോ അതു ചെയ്യാനും വാങ്ങാനുമാണ് എല്ലാര്‍ക്കും ഇഷ്ടം. ഭക്ഷണം പോലും റെഡിമെയ്ഡ് ആയിട്ട് ലഭിക്കുന്നു. വീ്ടില്‍ അടുക്കളയില്‍ കയറാന്‍ മടിയാകുമ്പോള്‍ ഫാസ്റ്റ് ഫുഡ് ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുന്നതും പതിവാണ്. എവിടെ നിന്നും എളുപ്പം എത്തിക്കാന്‍ കഴിയുന്ന ഓണ്‍ലൈന്‍ ഷോപ്പിങ് ഉണ്ടല്ലോ.

എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ചില്ലി പനീറിനൊപ്പം ലഭിച്ച വസ്തുകണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു യുവതി. ലഭിച്ചത് മറ്റൊന്നുമല്ല, ഒരു കോണ്ടം. ജംഷഡ്പൂരിലാണ് സംഭവം. അവിടുത്തെ ദോശ ഹട്ട് എന്ന റെസ്റ്റോറന്റിലാണ് യുവതി ഗ്രേവികാര്‍ട്ട്. കോം വഴി സ്പ്രിങ് റോള്‍ ദോശയും ചില്ലി പനീറും ഓര്‍ഡര്‍ ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാത്രി 8.45 ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം 9.20 ന് തന്നെ ലഭിച്ചു. എന്നാല്‍ ചില്ലി പനീര്‍ പായ്ക്കറ്റ് തുറന്നപ്പോള്‍ ഉള്ളില്‍ കണ്ടത് കോണ്ടം. ഉടന്‍ തന്നെ യുവതി ഇക്കാര്യം റെസ്റ്റോറന്റില്‍ വിളിച്ച് പരാതിപ്പെട്ടു. യുവതിയുടെ ഒരു സുഹൃത്താണ് ഫേസ്ബുക്ക് വഴി ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. പരാതി ലഭിച്ച ഉടനെ തന്നെ ഡെലിവറി ബോയ് വന്ന് ഭക്ഷണം തിരിച്ചെടുത്തു. അതേസമയം ഇത് യുവതി സ്വയം കെട്ടിച്ചമച്ച ആരോപണമാണെന്ന് ദോശ ഹട്ട് റെസ്റ്റോറന്റ് ഉടമ സുദീപ് ദത്ത അഭിപ്രായപ്പെട്ടു. തെറ്റ് സംഭവിച്ചത് തങ്ങളുടെ ഭാഗത്തുനിന്നല്ലെന്നും വെബ്പോര്‍ട്ടലിന്റേതാണെന്നുമാണ് ഹോട്ടല്‍ തൊഴിലാളികള്‍ പറയുന്നത്.

റെസ്റ്റോറന്റ് സാധാരണ നല്‍കുന്നത് ആറ് കഷ്ണങ്ങളുള്ള ചില്ലി പനീറാണെന്നും എന്നാല്‍ തിരികെ കൊണ്ടുവന്നപ്പോള്‍ മൂന്ന് കഷ്ണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളെന്നും ഇത് ആരുടെ കുഴപ്പം കൊണ്ട് സംഭവിച്ചതാണെന്ന് അറിയില്ലെന്നും ഗ്രേവികാര്‍ട്ട് ഉടമ നിതിന്‍ ശര്‍മ വ്യക്തമാക്കി. ഡെലിവറി ബോയിയെ വിശദമായി പരശോധിച്ചെന്നും എന്നാല്‍ അയാളെ സംശയിക്കാവുന്ന വിധം ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ മൂന്ന് നാല് മാസങ്ങളായി അയാള്‍ ഇവിടെ ജോലിചെയ്യുകയാണ്. ഇതിനുമുന്‍പ് ഒരിക്കലും ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല. സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അയാള്‍ വ്യക്തമാക്കി. എന്നാലും അയാളെ ഇപ്പോള്‍ പുറത്താക്കിയിരിക്കുകയാണ്. ശര്‍മ അഭിപ്രായപ്പെട്ടു. ഗ്രേവികാര്‍ട്ടിന്റെ വളര്‍ച്ച കണ്ട് അസൂയപൂണ്ട മറ്റ് കമ്പനികള്‍ തങ്ങളെ തകര്‍ക്കാന്‍ നടത്തിയ ഗൂഡാലോചനയാണ് കോണ്ടം സംഭവമെന്ന് ശര്‍മ ആരോപിച്ചു.

Top