കൊച്ചി: ഓണ്‍ലൈന്‍ പത്രങ്ങള്‍ തമ്മിലുള്ള മിടുക്കിനെ ചൊല്ലി സോഷ്യല്‍ മീഡിയകളില്‍ രണ്ട് ഓണ്‍ലൈലുകള്‍ തമ്മിള്‍ ഏറ്റുമുട്ടുമ്പോള്‍ മലയാളിയ്ക്ക് അപമാനമായ ബ്ലാക്‌മെയില്‍ ഓണ്‍ലൈന്‍ പത്രമേതെന്ന് തിരയുകയാണ് സോഷ്യല്‍മീഡിയ. കേരളത്തിലെ പ്രമുഖനായ ഐഎഎസ് ഓഫീസറെ പെണ്‍കുട്ടികളെ ഉപയോഗിച്ച് ഒളിക്യാമറയില്‍ കുടുക്കിയത് മലയാളത്തിലെ ഒരു ഓണ്‍ലൈന്‍ പത്രമാണെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നത് ഏറെ നാണക്കേണ്ടുണ്ടാക്കിയിരുന്നു. ഇതിനെതിരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പോലീസ് ആസ്ഥാനത്ത് പരാതിയെത്തിയെങ്കിലും ഉന്നത ഇടപെടലില്‍ അേേന്വഷണം ഒഴിവാക്കുകയായിരുന്നു. തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും ചര്‍ച്ചയായ ബ്ലാക്‌മെയിലിങ്ങ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളിലും സംവാദത്തിന് തിരികൊളുത്തിയിരുന്നു.
ബ്ലാക്‌മെയിലിങ്ങിന് നേതൃത്വം നല്‍കിയ വനിതാമാധ്യമപ്രര്‍ത്തകയ്‌ക്കെതിരെ കേന്ദ്ര ഏജന്‍സികളും അന്വേഷണമാരംഭിച്ചതോടെ മലയാളത്തിലെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തനം ദേശിയ തലത്തിലും ചര്‍ച്ചയായത്. ഇതിനിടയിലാണ് രണ്ട് ഓണ്‍ലൈന്‍മാധ്യമങ്ങള്‍ തമ്മില്‍ സോഷ്യല്‍മീഡിയയില്‍ അടിതുടങ്ങിയതും. ഇതോടെ മലയാളത്തിലെ ഒരു ഓണ്‍ലൈന്‍ പത്രം നടത്തിയ ബ്ലാക്‌മെയിലിങ്ങും ചര്‍ച്ചയായി.പല വായനക്കാരും ആരാണ് ബ്ലാക്‌മെയിലിങ്ങിലൂടെ അഞ്ച് കോടി തട്ടിയെതെന്ന ചോദ്യവുമായി രംഗത്തെത്തി. നാരദ ന്യൂസിലെ ജീവനക്കാരും മറുനാടന്‍ മലയാളി ഉടമയും തമ്മിലാണ് സോഷ്യല്‍ മീഡിയയില്‍ പൊരിഞ്ഞ യുദ്ധം നടക്കുന്നത്.
മലയാളി മാധ്യമ പ്രവര്‍ത്തകയുടെ നേതൃത്വത്തില്‍ നടത്തിയ ഹണിട്രാപ്പിന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കുടുങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഡിജിപിയ്ക്ക് പരാതിയും ലഭിച്ചു. പരാതി അന്വേഷണത്തിനായി കൈമാറുകയും ചെയ്‌തെങ്കിലും പിന്നീട് ഒന്നും സംഭവിച്ചിരുന്നില്ല. തുടര്‍ന്നാണ് പരാതിക്കാരന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. കേരളത്തിലെ ഒരു മാധ്യമ സംഘടനയും ഈ വിഷയത്തിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ്. മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാനക്കേണ്ടുണ്ടാക്കിയ സംഭവത്തില്‍ സത്യാവസ്ഥ പുറത്ത് വരണമെന്നാണ് ഇവരുടെ ആവശ്യം.