തിരുവനന്തപുരം: രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും കൂട്ടുകാരും ഓണ്‍ ലൈന്‍ പെണ്‍വാണിഭം നടത്തിയിരുന്നത് സര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍ എന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഏജന്റുമാര്‍ എന്ന നിലയില്‍ പരസ്യങ്ങള്‍ നല്‍കിയാണ് കുട്ടികളെ വലയിലാക്കിയത്.
കോട്ടയം സ്വദേശിയായ ലിനിഷ മാത്യുവും രാഹുല്‍ പശുപാലനും ചേര്‍ന്നാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തത്. കേന്ദ്ര പദ്ധതികള്‍ക്കായി അപേക്ഷിച്ച പെണ്‍കുട്ടികളെ കൊച്ചിയില്‍ എത്തിച്ചു മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വീഡിയോയില്‍ ചിത്രീകരിക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ഇവര്‍ ഉപയോഗിച്ചിരുന്നു.
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളും ഇക്കാര്യം പോലീസിനോട് പറഞ്ഞു. ഈ പെണ്‍കുട്ടികള്‍ പലതവണ പീഡിപ്പിക്കപെട്ടതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞതായി പോലിസ് അറിയിച്ചു. നെടുമ്പാശ്ശേരി വിമാന താവളത്തിന് സമീപത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. സൈബര്‍ പോലീസിന്റെ ഓപറേഷന്‍ ബിഗ് ഡാഡി യിലൂടെയാണ് കഴിഞ്ഞ ദിവസം പെണ് വാണിഭ സംഘത്തിലെ പ്രമുഖരെ പോലിസ് കുടുക്കിയത്.
ഓണ്‍ ലൈന്‍ പെണ് വാണിഭ സംഘത്തില്‍ നിന്നും ഒരു മോഡല്‍ അടക്കം രണ്ടു സ്ത്രീകള്‍ കഴിഞ്ഞ ദിവസം പോലിസിനെ ഇടിച്ചു തെറിപ്പിച്ച ശേഷം കടന്നു കളഞ്ഞിരുന്നു.