കൊച്ചി :കേരളം വീണ്ടുമൊരു പെണ്‍വാണിഭ -രാഷ്ട്രീയ ബന്ധത്തിന്റെ കഥപറയുമോ ? രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ രാഷ്ട്രീയ ബോംബായി ഓണ്‍ലൈന്‍ പെണ്‍ വാണിഭത്തിലെ മുഖ്യ പ്രതി രാഹുല്‍ പശുപാലിന്റെ ലാപ് ടോപ്പ് വിവരങ്ങള്‍ , രഹസ്യങ്ങളുടെ ചുരുളഴിച്ച് രാഹുലിന്റെ ലാപ്‌ടോപ്പ് ചര്‍ച്ചയാകുന്നു.പെണ്‍ വാണിഭത്തിലെ ഇടപാടുകാരില്‍ രാഷ്‌ട്രീയ നേതാക്കളും വ്യവസായ പ്രമുഖരുള്ളതായും അതില്‍ പട്ടികയില്‍ എം.എല്‍.എയുടെ പേരുള്ളതായും സൂചന . കേസില്‍ പിടിയിലായ രാഹുല്‍ പശുപാലന്റെ കൊച്ചി കാക്കനാട് പാലച്ചുവടുള്ള ഫ്‌ളാറ്റില്‍ നടത്തിയ റെയ്‌ഡില്‍ പോലീസ് പിടിച്ചെടുത്ത ലാപ് ടോപ്പാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ ‘ടോപ് സീക്രട്ടു’കളുടെ ചുരുളഴിച്ചത്. വാണിഭസംഘത്തിന്റെ പ്രധാന ഇടപാടുകാരുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക ഫയല്‍തന്നെ ലാപ്‌ടോപ്പില്‍ സൃഷ്‌ടിച്ചിരുന്നെന്നാണ് സൂചന. പാസ്‌വേഡ് അറിയാത്തതിനാല്‍ ലാപ്‌ടോപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്ന പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഫയലുകള്‍ തുറന്നത്. ഓരോ ഇടപാടുകാരുടേയും പേരുകളും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും ഇവര്‍ കൊടുത്ത പണത്തിന്റെ കണക്കും ബാക്കി നല്‍കാനുള്ള പണത്തിന്റെ കണക്കും ഫയലുകളില്‍ ഉണ്ടായിരുന്നു.ഓരോരുത്തരുമായും ഇടപാടുകള്‍ നടത്തിയ തീയതിയും ഇനി ബന്ധപ്പെടാനുള്ള തീയതികളും ഫയലുകളില്‍ ഉണ്ടായിരുന്നതായാണു സൂചന.
ഈ പട്ടികയിലാണ് സംസ്‌ഥാനത്തെ രാഷ്‌ട്രീയ നേതാക്കളുടെയും ഒരു എം.എല്‍.എയുടെയും ചില ബിസിനസ് പ്രമുഖരുടെയും പേരുകള്‍ ഇടംപിടിച്ചത്. അതേസമയം, ലാപ്‌ടോപ്പ് പോലീസിന് തുറക്കാനായില്ലെന്നും ഫോറന്‍സിക് ലാബിലേക്ക് അയച്ചു പരിശോധിക്കാനാണ് തീരുമാനമെന്നുമാണ് ഔദ്യോഗിക ഭാഷ്യം. ലക്ഷങ്ങള്‍ മറിഞ്ഞ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ എം.എല്‍.എയും കുരുങ്ങിയത് അന്വേഷണ സംഘത്തെ വെട്ടിലാക്കിയിട്ടുണ്ട്. രാഹുല്‍ പശുപാലന്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ റെയ്‌ഡ് നടത്തിയ പോലീസ് സംഘം ലാപ്‌ടോപ്പിനു പുറമേ ഒരു ഐ-പാഡ്, ഹാര്‍ഡ് ഡിസ്‌ക്കുകള്‍, പെന്‍ ഡ്രൈവുകള്‍, ഇംഗ്ലീഷ് മാഗസിനുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തു. കേസന്വേഷണത്തില്‍ നിര്‍ണായകമായേക്കാവുന്ന ഒട്ടേറെ തെളിവുകള്‍ റെയ്‌ഡില്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. അന്വേഷണം പ്രമുഖരിലേക്കു നീളുമെന്നുവന്നതോടെ വിവരങ്ങള്‍ പരമാവധി രഹസ്യമാക്കിവയ്‌ക്കണമെന്ന നിര്‍ദേശം ക്രൈം ബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് വേണ്ടി സംസ്ഥാന പോലീസ് നടത്തിയ റെയ്ഡില്‍ ചുംബന സമര നായകന്‍ രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും കുടുങ്ങിയതിന് പിന്നില്‍ പോലീസിന്റെ പഴുതടച്ചുള്ള ബുദ്ധിപരമായ നീക്കം. ആവശ്യക്കാര്‍ എന്ന വ്യാജേന പോലീസ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടപ്പോള്‍ രശ്മി ആര്‍ നായരുടെ പടം നല്‍കി ബിസിനസ് ഉറപ്പിച്ചതാണ് രണ്ട് പേര്‍ക്കും പാരയായി തീര്‍ന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ വില്‍പ്പനയ്ക്ക് വെക്കുന്ന വിധത്തില്‍ ഫേസ്ബുക്കിലെ കൊച്ചു സുന്ദരികള്‍ എന്ന കമ്മ്യൂണിറ്റി പേജുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണമാണ് ചുംബന സമര നായകനിലേക്കും ഭാര്യയിലേക്കും നീണ്ടത്. രണ്ട് മാസത്തോളമായി നീണ്ടു നിന്ന പോലീസ് നടപടികള്‍ക്ക് ഒടുവിലാണ് രാഹുലും ഭാര്യ രശ്മി ആര്‍ നായരും വലയിലായത്. നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ ആയിരിക്കവേ ഡിഐജി എസ് ശ്രീജിത്തിന് വിദേശത്തു നിന്നുള്ള ഒരു കൂട്ടം പ്രവാസികളാണ് കൊച്ചു സുന്ദരികള്‍ എന്ന ഫേസ്ബുക്ക് കമ്മ്യൂണിറ്റി വഴി കൊച്ചു കുട്ടികളുടെ ചിത്രങ്ങളും പോലും ദുരുപയോഗം ചെയ്ത് പെണ്‍വാണിഭവും മറ്റ് വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്തുന്ന കാര്യവും ചൂണ്ടിക്കാട്ടിയത്. ഇത് പ്രകാരം അന്വേഷണം നടത്തി അദ്ദേഹം ഈ പേജ് അധികൃതര്‍ പൂട്ടിച്ചിരുന്നു. എന്നാല്‍, അടുത്തിടെയായി വീണ്ടും പെണ്‍വാണിഭക്കാര്‍ ഈ പേജില്‍ സജീവമാവുകയായിരുന്നു. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം സമര്‍ത്ഥമായാണ് ഈ ഗ്രൂപ്പിനെ ഉപയോഗിച്ചിരുന്നത്. ക്രൈംബ്രാഞ്ച് ഐജിയായി ശ്രീജിത്ത് ചുമതലയേറ്റത് മുതല്‍ വീണ്ടും ഈ പെണ്‍വാണിഭ സംഘത്തെ കുരുക്കാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു.
കുപ്രസിദ്ധ ഗുണ്ടാത്തലവനും കാസര്‍ക്കോട് സ്വദേശിയുമായ അബ്ദുള്‍ ഖാദര്‍ അഫ്‌സല്‍ എന്ന അക്ബറാണ് കൊച്ചു സുന്ദരികള്‍ എന്ന പേജിലെ മുഖ്യകണ്ണിയെന്നാണ് പൊലീസ് പറയുന്നത്. ഇയാളെയാണ് പോലീസ് ആദ്യം വലയിലാക്കിയത്. രണ്ട് മാസത്തോലമായി കൊച്ചു സുന്ദരി എന്ന പേജ് പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചു. ഇവിടെ നടക്കുന്ന ഇടപാടുകളും ചര്‍ച്ചകളും കമന്റുകളും പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. മാംസവ്യാപാരം നടക്കുന്നുണ്ടെന്ന് വ്യക്തമായതോടെ പൊലീസുകാര്‍ ആവശ്യക്കാര്‍ എന്ന വ്യാജേന അക്ബറുമായി പോലീസ് ബന്ധപ്പെടുകയായിരുന്നു. ബിസിനസുകാര്‍ ആണെന്നും നിങ്ങളുടെ കൂട്ടത്തിലുള്ള പെണ്‍കുട്ടികളുടെ ഫോട്ടോ കാണിക്കണമെന്നും പറഞ്ഞപ്പോള്‍ അക്ബര്‍ രശ്മി ആര്‍ നായരുടെ പടമാണ് ആദ്യം നല്‍കിയത്. കൂട്ടത്തില്‍ ഏറ്റവും കുടതല്‍ പണം മുടക്കേണ്ടത് ഇവര്‍ക്കാണെന്നും പറഞ്ഞു. ഇടപാടുകാരെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ട പോലീസുകാരുമായി വിശ്വാസ്യത സ്ഥാപിച്ച ശേഷമാണ് അക്ബറും കൂട്ടരും രശ്മിയുടെ പടം നല്‍കിയത്. ഒരു രാത്രിക്ക് 80,000 രൂപയാണ് ഇടപാടുകാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിലപേശല്‍ നടത്തി ഇത് 50,000ത്തില്‍ ഒതുക്കുകയാണ് ഉണ്ടായത്. കൂടുതല്‍ പെണ്‍കുട്ടികളെ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അക്ബര്‍ തന്റെ ഭാര്യ മുബീനയുടെ ചിത്രവും നല്‍കി. രശ്മി കഴിഞ്ഞാല്‍ ഇവര്‍ക്കാണ് കൂടുതല്‍ പണം നല്‍കേണ്ടതെന്നായിരുന്നു ഇവരുടെ പക്ഷം. എന്നാല്‍ അധികം പ്രായമാകാത്ത പെണ്‍കുട്ടികള്‍ വേണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ അതും തങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞ് അക്ബര്‍ ഡീല്‍ ഉറപ്പിക്കുകയായിരുന്നു. ഇത് അനുസരിച്ച് പോലീസുകാര്‍ 8000 രൂപ അഡ്വാന്‍സായും നല്‍കി. തുടര്‍ന്ന് പെണ്‍വാണിഭ റാക്കറ്റിലെ കണ്ണികളുമായി ബന്ധപ്പെട്ട ഓരോരുത്തരെയും പിടൂകൂടാന്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇറങ്ങിതിരിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച രാത്രി മലപ്പുറത്തു നിന്നും തുടങ്ങി കൊച്ചിയില്‍ എത്തിയപ്പോഴാണ് രശ്മിയും രാഹുലും അടക്കമുള്ളവര്‍ കുടുങ്ങിയത്. നേരത്തെ പറഞ്ഞുറപ്പിച്ചത് പ്രകാരം നെടുമ്പാശ്ശേരിയിലെ മാരിയറ്റ് ഹോട്ടലില്‍ എത്താനാണ് അക്ബറും സംഘവും നിര്‍ദ്ദേശിച്ചിരുന്നത്. മൊത്തം മൂന്ന് ലക്ഷം രൂപയുടെ ഇടപാടാണ് ഉറപ്പിച്ചിരുന്നത്.
ഹോട്ടലില്‍ എത്തിയ പോലീസ് ആദ്യം മുബീനയെയാണ് അറസ്റ്റു ചെയ്തത്. പിന്നീട് മുബീനയുടെ ഫോണ്‍ ഉപയോഗിച്ച് മറ്റുള്ളവരെയും ട്രാക്ക് ചെയ്തു. രശ്മി അടക്കമുള്ളവര്‍ക്ക് ബന്ധമുണ്ടെന്ന് ഉറപ്പിക്കാനും പോലീസിന് ഫോണ്‍ വഴി സാധിച്ചു. ഭര്‍ത്താവ് രാഹുല്‍ പശുപാലനൊപ്പമായിരുന്നു രശ്മി ഹോട്ടലില്‍ എത്തിയത്. ഇവര്‍ എത്തിയതോടെ പോലീസ് അറസ്റ്റു ചെയ്യുകയാണ് ഉണ്ടായത്. എന്നാല്‍, തന്റെ ഭാര്യയുടെ കാര്യത്തില്‍ മാത്രമേ തനിക്ക് ബന്ധമുള്ളെന്നും മറ്റു പെണ്‍കുട്ടികളുടെ കാര്യം അറിയില്ലെന്നുമാണ് രാഹുല്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, കൊച്ചു സുന്ദരി പേജിന്റെ അഡ്മിന്‍ കൂടിയാണ് രാഹുലെന്ന് പിന്നീട് വ്യക്തമായി. ഇയാള്‍ക്ക് സെക്‌സ് റാക്കറ്റുമായി അടുത്ത ബന്ധമുണ്ടെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിനിടെ പിടിയിലായ പ്രതികളുടെ ഫോണ്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്ത് എത്തിയ യുവതി പോലീസ് വലയില്‍ ആകുമെന്ന് കണ്ട് വാഹനത്തില്‍ നിന്നും ഇറങ്ങാതെ ഓടിച്ചു പോകുകയുമാണ് ഉണ്ടായത്.
സോഷ്യല്‍മീഡിയയിലെ വിപ്ലവ നായകനായി വാഴ്ത്തപ്പെട്ട വ്യക്തിയാണ് കിസ് ഓഫ് ലവ് സംഘാടകന്‍ രാഹുല്‍ പശുപാലന്‍. ഭാര്യയാകട്ടെ സ്വന്തം ശരീരത്തെ ആയുധവും ആവേശവുമാക്കി കരുത്തു പ്രകടിപ്പിച്ച വ്യക്തിയും. രണ്ട് പേരും സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. ഈ അടുത്തകാലത്ത് രശ്മി ആര്‍ നായര്‍ ഫാന്‍സ് എന്ന ഒരു ക്ലോസ്സഡ് ഗ്രൂപ്പില്‍ രശ്മി നേരിട്ട് സ്വകാര്യ ചാറ്റിന് ഗ്രൂപ്പ് അംഗങ്ങളെ ക്ഷണിയ്ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഏതായാലും ഇരുവരെയും പെണ്‍വാണിഭ കേസില്‍ അറസ്റ്റു ചെയ്തുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ പൊലീസിന് പുരോഗമന ആശയക്കാര്‍ക്കിടയില്‍ നുഴഞ്ഞു കയറിയ കപടമുഖങ്ങളാണ് അഴിഞ്ഞു വീണത്.