ഉമ്മൻ ചാണ്ടി- സോണിയ ഗാന്ധി കൂടിക്കാഴ്ച ഇന്ന് നടാക്കും .സുധാകരനെ പൂട്ടാൻ കരുനീക്കം..

ന്യുഡൽഹി: ഉമ്മൻ ചാണ്ടി ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. കെ സുധാകരനും വിടി സതീശനും നയിക്കുന്ന പുതിയ കെപിസിസി നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തിയും ഉമ്മന്‍ചാണ്ടി അറിയിക്കും.സംസ്ഥാനത്തെ പുനഃസംഘടനാ നടപടികൾ നിര്‍ത്തി വയ്ക്കണമെന്ന് ആവ ശ്യപ്പെടും.

പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുനഃസംഘടന അനിവാര്യമല്ലെന്ന് ഉമ്മന്‍ചാണ്ടി സോണിയ ഗാന്ധിയെ അറിയിക്കും. എ ഗ്രൂപ്പിന്റെ നിലപാടായിട്ടാണ് ഇക്കാര്യം അവതരിപ്പിക്കുക. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളെയൊന്നും പരിഗണിക്കാതെയാണ് നിലവിലുള്ള നേതൃത്വം മുന്നോട്ടുപോകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ സി വേണുഗോപാല്‍ കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ഇടപെടുന്നതിലും ഉമ്മന്‍ചാണ്ടിക്ക് പരാതിയുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ മുന്‍നിര്‍ത്തി കേരളത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഇടപെടലാണ് കെ സി വേണുഗോപാല്‍ ഉണ്ടാക്കുന്നതെന്നും വ്യക്തിതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഉചിതമല്ലാത്ത ആളുകളെ സ്ഥാനങ്ങളിലേക്ക് തിരുകികയറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നതും അടക്കമാണ് സോണിയാ ഗാന്ധിക്കുമുന്നിലെത്തുന്ന പരാതികള്‍. അതേസമയം നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ പുതിയ ചില ഫോർമുലകൾ പരിഗണിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്.

Top