മൈക്ക് തകരാറിലായത് തിരക്കില്‍ ആളുകള്‍ തട്ടിയതിനെ തുടര്‍ന്ന്; രാഹുലിന്റെ പരിപാടിക്ക് അടക്കം മൈക്ക് നല്‍കി, പ്രശ്‌നം 10 സെക്കന്‍ഡില്‍ പരിഹരിച്ചു; കേസ് ആദ്യമെന്ന് മൈക്ക് ഉടമ; മൈക്ക് തടസപ്പെടുത്തിയത് മനഃപൂര്‍വമാണെന്നാണ് എഫ്.ഐ.ആര്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്ക് തകരാറിലായത് തിരക്കില്‍ ആളുകള്‍ തട്ടിയെന്ന് സൗണ്ട് സെറ്റ് ഉടമ രഞ്ജിത്ത്. രാഹുല്‍ ഗാന്ധിയുടെ പരിപാടിക്കടക്കം മൈക്ക് സെറ്റ് നല്‍കിയിട്ടുണ്ടെന്നും കേസ് ആദ്യമാണെന്നും രഞ്ജിത്ത് പറഞ്ഞു. .

മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ സദസിന് മുന്നില്‍ തിരക്കായി. തിരക്കിനിടെ ആളുകള്‍ കേബിളില്‍ തട്ടിയാണ് ശബ്ദം ഉയര്‍ന്നത്. ഇതോടെയാണ് ഹൗളിങ് സംഭവിച്ചത്. തിരക്കിനിടെ പ്രശ്‌നം പരിഹരിക്കാന്‍ 10 സെക്കന്റ് വൈകി. ഇന്നലെ കന്റോണ്‍മെന്റ് സി.ഐ വിളിപ്പിച്ചെന്നും ആംപ്ലിഫയറും മൈക്കും ഹാജരാക്കിയെന്നും രഞ്ജിത്ത് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൗളിങ് സംഭവിക്കുന്നത് പതിവാണ്. രാഹുല്‍ ഗാന്ധിയുടേത് ഉള്‍പ്പെടെ തിരുവനന്തപുരത്ത് പ്രധാന പരിപാടികള്‍ക്ക് മൈക്ക് സെറ്റ് നല്‍കിയിട്ടുണ്ട്.

മൈക്കും മറ്റ് ഉപകരണങ്ങളും പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് അയക്കും. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റും പരിശോധന നടത്തും. മൈക്ക് തടസപ്പെടുത്തിയത് മനഃപൂര്‍വമാണെന്നാണ് എഫ്.ഐ.ആര്‍. പൊതുസുരക്ഷയില്‍ വീഴ്ചയുണ്ടാക്കണമെന്ന് ഉദ്ദേശിച്ചിരുന്നെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എഫ്.ഐ.ആറില്‍ പ്രതിയുടെ പേര് രേഖപെടുത്തിയിട്ടില്ല. കേരളാ പൊലീസ് ആക്ട് പ്രകാരമാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.

Top