തിരുവനന്തപുരം : പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിക്കുമ്പോൾ യോഗി ആദിത്യനാഥിനെ പ്രശംസിച്ച് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി രംഗത്ത് എത്തിയത് കൗതുകത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കണ്ടത് . ഇതര സംസ്ഥാനക്കാരെ തിരികെ അയക്കാനും സ്വന്തം ജനങ്ങളെ നാട്ടിലെത്തിക്കാനും യു പി മുഖ്യമന്ത്രി നടത്തിയ ഇടപെടൽ ശ്രദ്ധേയമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.ഉമ്മൻ ചാണ്ടിയുടെ ഈ ബിജെപി പ്രണയം കേരളത്തിലെ ബിജെപി വോട്ടില്ല ലക്‌ഷ്യം വെച്ചാണെന്നും ആരോപണം ഉയർന്നു .
പ്രവാസികൾക്ക് നാട്ടിലെത്താൻ കോറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നടപടിയെ വിമർശിക്കവെ ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. പ്രവാസികളെ നാട്ടിൽ എത്തിക്കുന്ന വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ആശങ്കകൾ സംസ്ഥാന സർക്കാർ മുഖവിലക്കെടുക്കുന്നില്ല. കേരളത്തിന്റെ നിലപാട് നിർഭാഗ്യകരവും വേദനജനകവുമാണ്. അതേസമയം യുപി മുഖ്യമന്ത്രി ജനങ്ങളോട് സ്വീകരിച്ച നിലപാട് ശ്രദ്ധേയമാണ്.
പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടപ്പോൾ കേന്ദ്രം അനുകൂല നിലപാടാണ് സ്വീകരിച്ചത്. കോറോണ പരിശോധ സർട്ടിഫിക്കറ്റ് പ്രവാസികൾക്ക് നിർബന്ധമാക്കുന്ന തീയതി നീട്ടി നൽകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. രോഗവ്യാപന തോത് കൂടുന്നതിന് മുൻപ് പ്രവാസികളെയും മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെയും നാട്ടിൽ എത്തിക്കാമായിരുന്നു. ഗോൾഡൻ ഡേയ്സ് സർക്കാർ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ഉമ്മൻ ചാണ്ടിയുടെ ഈ യോഗി പ്രശംസ ദേശീയ കോൺഗ്രസിൽ അസ്വസ്ഥത സൃഷ്ടിക്കുമെന്നുറപ്പാണ് .