തിരുവനന്തപുരം: ഉമ്മൻ ചാണ്ടി കൊണ്ഗ്രെസ്സ് പ്രവർത്തക സമിതിയിലേക്ക് .ചാണ്ടിയെ വെട്ടാനായി അരയും തലയും മുറുക്കി പി.സി. ചാക്കോയും ഉണ്ടെന്നും ആരോപണം .തന്നെ വെട്ടാനുള്ള നീക്കം മനസിലാക്കിയതിനാലാണ് പ്രവര്‍ത്തകസമിതി അംഗമാകുന്നതിന് ഉമ്മന്‍ചാണ്ടി സമ്മതം മൂളിയത് എന്നും പറയപ്പെടുന്നു .കടുംവെട്ടു തീരുമാനത്തിലും അഴിമതിയിലും സോളാർ ലൈംഗിക ആരോപണത്തിലും പെട്ട് മുഖം നഷ്ടപ്പെട്ടതിനാൽ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു സ്ഥാനവും വഹിക്കില്ലെന്ന് തീരുമാനം ആണിപ്പോൾ ഉമ്മന്‍ചാണ്ടി തിരുത്തിയിരിക്കുന്നത് .കോണ്‍ഗ്രസ് പുനഃസംഘടനയുടെ ഭാഗമായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമഗ്രമായ അഴിച്ചുപണിക്കാണ് പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി നീക്കം തുടങ്ങിയിരിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഈ മാസം നടക്കുന്നതുകൊണ്ട് അത് കഴിഞ്ഞുമാത്രമേ പുനഃസംഘടനയുണ്ടാകുകയുള്ളു.
എന്നാല്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ ഒരു സ്ഥാനവും വഹിക്കില്ലെന്ന നിലപാടിലായിരുന്നു ഉമ്മന്‍ചാണ്ടി. ഈ അവസരം മുതലെടുത്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തസമിതി അംഗത്വം വെട്ടാനുള്ള നീക്കമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകസമിതിയില്‍ എത്തുന്നതില്‍ ഒരു എതിര്‍പ്പുമില്ല. എന്നാല്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ചിലരാണ് ഉമ്മന്‍ചാണ്ടിയെ വെട്ടാനുള്ള നീക്കം നടത്തുന്നത്. ഉമ്മന്‍ചാണ്ടി ഒഴിവായാല്‍ ആ സ്ഥാനത്ത് പി.സി. ചാക്കോയായിരിക്കും വരിക. അതിനോട് കേരളത്തിലെ ഒരു നേതാക്കള്‍ക്കും താല്‍പര്യമില്ല. അതുകൊണ്ടുതന്നെ ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടിക്കുമേല്‍ സമ്മര്‍ദ്ദവും ശക്തമായിരുന്നു.
മാത്രമല്ല, താന്‍ നേതൃത്വത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുന്നത് കേരളത്തില്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവിഭാഗങ്ങള്‍ക്കും വലിയ തിരിച്ചടിക്ക് വഴിവയ്ക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. ലോക്‌സഭയിലേക്കുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ചാണ്ടിയുടെ അനുയായികള്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കണമെങ്കിലും അദ്ദേഹം ഏതെങ്കിലും ശക്തമായ സ്ഥാനത്തുണ്ടായാലേ കഴിയു. ഈ സമ്മര്‍ദ്ദങ്ങളുടെയൊക്കെ ഫലമായി പ്രവര്‍ത്തകസമിതി സ്ഥാനം സ്വീകരിക്കാന്‍ വഴിവച്ചത്.
പുനഃസംഘടനയുടെ ഭാഗമായി കെ.പി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് കണ്‍വീനര്‍, സ്ഥാനം ഉള്‍പ്പെടെയുള്ളവയില്‍ മാറ്റമാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായാണ് ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം. മാത്രമല്ല, എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും പ്രവര്‍ത്തകസമിതിയില്‍ എത്തുന്നതോടെ കോണ്‍ഗ്രസിന് ക്രിസ്ത്യന്‍ സമുദായത്തിനുളളിലെ സ്വാധീനം കൂടുതല്‍ ശക്തമാകും. മാത്രമല്ല, കേരളത്തിലെ കോണ്‍ഗ്രസില്‍ ഏറ്റവും കൂടുതല്‍ ജനസ്വാധീനമുള്ള നേതാവെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകസമിതിയില്‍ എത്തുന്നത് സംസ്ഥാന കോണ്‍ഗ്രസിനും കൂടുതല്‍ ഊര്‍ജ്ജം നല്‍കും.