ചെന്നിത്തലയെ വെട്ടാൻ ഉമ്മൻചാണ്ടി!.മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിക്കസേര മത്സരത്തിന് ചാണ്ടി വരുന്നത് മനോരമയെയും ലീഗിനെയും കൂട്ടി.ലീഡർ തോറ്റിടത്ത് ചെന്നിത്തല അതിജീവിക്കുമോ ?മുല്ലപ്പള്ളിയെ അവഗണിച്ച്‌ ലീഗും.കോൺഗ്രസിൽ വെടി മുഴക്കം.

തിരുവനന്തപുരം :തിരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിൽ അടി തുടങ്ങി. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിക്കസേര മത്സരത്തിന് വിസില്‍ മുഴങ്ങിയിരിക്കയാണ് !ചെന്നിത്തലയെ വെട്ടിനിരത്താണ് ലീഡറെ തകർത്ത് പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ് വീണ്ടും രംഗത്ത് എത്തി . കേരള കോൺഗ്രസിലെ ഏറ്റുമുട്ടലും മുസ്ലിംലീഗിന്റെ തീവ്രവാദ കൂട്ടുകെട്ടും യുഡിഎഫിൽ‌ നീറിപ്പുകയുന്നതിനിടെ രമേശ്‌ ചെന്നിത്തലയ്‌‌ക്കെതിരെ ഒളിയമ്പുമായി ഉമ്മൻചാണ്ടി രംഗത്ത് എത്തി . നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ്‌ തീരുമാനിക്കുമെന്ന പ്രഖ്യാപനം ചെന്നിത്തലയ്‌‌ക്കെതിരായ ബദൽനീക്കം ശക്തമാക്കിയതിന്റെ സൂചനയാണ്‌.

ആരോഗ്യരംഗത്തെ മികവ് മുന്‍ നിര്‍ത്തി ഇടതുഭരണം തുടരുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകള്‍ക്ക് മേല്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പ് പാരമ്പര്യത്തെ പരിഗണിക്കുന്ന കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ളവര്‍ നിറഞ്ഞു നില്‍ക്കാനുള്ള തന്ത്രങ്ങള്‍ പയറ്റിത്തുടങ്ങിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിലയിരുത്തല്‍.തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തലാണ് രാഷ്ട്രീയ മണ്ഡലത്തില്‍ ഏറ്റവും പുതിയ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്ക് മേല്‍ നടത്തിയ പരിഹാസത്തിന് പിന്നിലും മറ്റൊരു ലക്ഷ്യമല്ല. രണ്ടും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയെ അപ്രസക്തമാക്കുക്ക എന്ന അജണ്ടയുടെ ഭാഗം തന്നയാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെ പരസ്യമായി തള്ളിയ ലീഗ്‌, സെക്രട്ടറിയറ്റിനു മുന്നിലെ സമരവേദിയിൽ അദ്ദേഹത്തെ ഒഴിവാക്കി. പ്രതിപക്ഷ ഉപനേതാവ്‌ എം കെ മുനീറിന്റെ നേതൃത്വത്തിലായിരുന്നു സമരം. മുല്ലപ്പള്ളിയെ അവഗണിച്ച്‌ മുന്നോട്ടുപോകാനാണ്‌ ലീഗ്‌ നേതൃത്വത്തിൽ ധാരണ. ചെന്നിത്തലയ്‌ക്കെതിരായ ഉമ്മൻചാണ്ടിയുടെ അപ്രതീക്ഷിത നീക്കം ഐ ഗ്രൂപ്പ്‌ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഒരു വർഷം കഴിഞ്ഞ്‌ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ അവകാശവാദം ഉന്നയിക്കുമെന്ന സൂചനയാണിത്‌.

കഴിഞ്ഞ യുഡിഎഫ് കാലത്തും മികച്ച പദവിയില്‍ എത്താന്‍ കഴിയാതെ പോയ രമേശിന് പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. കോവിഡ് പ്രതിരോധത്തില്‍ ഇടതുപക്ഷ മന്ത്രിസഭ നേടുന്ന മേല്‍ക്കൈയ്ക്ക് ഒപ്പം നില്‍ക്കാന്‍ രമേശ് ചെന്നിത്തലയും ശ്രമിക്കുന്നുണ്ട്. സര്‍ക്കാരിനെതിരേ സ്പ്രിംഗലർ പോലെയുള്ള വിഷയങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗിച്ച് പ്രതിപക്ഷ നേതാവെന്ന പദവിയില്‍ തിളങ്ങാനും രമേശിന് കഴിഞ്ഞിട്ടുണ്ട്.

ALSO READ:വി.ഡി.സതീശനെ അയര്‍ലണ്ടില്‍ എത്തിച്ചത് കൊലക്കേസ് പ്രതിയുമായി കച്ചവട ബന്ധമുള്ളയാൾ? സതീശന്റെ യാത്ര ചിലവ് മുടക്കിയത് റിയല്‍ എസ്റ്റേറ്റ്-നേഴ്സിങ് ഏജന്റമാര്‍; ക്രിമിനല്‍ കേസില്‍ പ്രതിയുടെ ആധിധേയത്വം സ്വീകരിച്ച് ആദർശവാനായ കോണ്‍ഗ്രസ് നേതാവ്

ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണെന്ന് വിമര്‍ശിച്ചെങ്കിലും എല്ലാ ദിവസവും സര്‍ക്കാരിന്റെ വാര്‍ത്താസമ്മേളനത്തിനൊപ്പം തന്നെ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവും മാധ്യമങ്ങളെ കാണുന്നുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇന്ധന വിലയിലെ പ്രതിഷേധവും ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി സി.പി.എം. സഹയാത്രികനെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിക്കാനുള്ള നീക്കത്തിനെതിരേയുമെല്ലാം രമേശ് ചെന്നിത്തല വാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Also Read :വി.ഡി സതീശന്റെ അയര്‍ലണ്ട് സന്ദര്‍ശനം കള്ളപ്പണം വെളുപ്പിക്കാനോ? ബിസിനസ് ഡീല്‍ നടത്താനോ? സഹവസിച്ചത് ക്രിമിനല്‍ കേസില്‍ പ്രതികള്‍ക്കൊപ്പം

സ്വന്തക്കാരെയും അനര്‍ഹരെയും പട്ടികയില്‍ തിരുകിക്കയറ്റാന്‍ വകുപ്പ്മന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ക്രമവിരുദ്ധ ഇടപെടലുകള്‍ നടത്തുന്നു എന്നു കാണിച്ച് ബാലാവകാശ കമ്മീഷനിലെ തെരഞ്ഞെടുപ്പ് സുതാര്യമായി നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതാണ് ഏറ്റവും പുതിയ ഇടപെടല്‍.

ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ഉമ്മന്‍ചാണ്ടി പ്രസ്താവന നടത്തിയിരിക്കുന്നത്. ഏറെനാളുകള്‍ നിശബ്ദമായി നിന്ന ശേഷം ഉമ്മന്‍ചാണ്ടിയുടെ പെട്ടെന്നുള്ള കടന്നുവരവ് ഏറെ ശ്രദ്ധേയമായിട്ടുണ്ട്. കോണ്‍ഗ്രസിലെ അതികായനായിട്ടും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതിന് തൊട്ടുപിന്നാലെ ഉമ്മന്‍ചാണ്ടി പതിയെ കളമൊഴിഞ്ഞിരുന്നു. ആന്ധ്രയില്‍ സംഘടനാ ഭാരവാഹിത്വവുമായി പോയെങ്കിലും തിരിച്ചെത്തിയിട്ടും ഉമ്മന്‍ചാണ്ടി അത്ര സജീവമായിരുന്നില്ല. താന്‍ ഒരിക്കലും പൊതുപ്രവര്‍ത്തനരംഗത്ത് നിന്ന് മാറിനിന്നിട്ടില്ല. മുഴുവന്‍ സമയവും രാഷ്ട്രീയത്തിലുണ്ടെന്നാണ് കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്.

പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ മുന്നണി ശക്തമായിപോകുന്നുണ്ട്. അതിന് ജനകീയ പിന്തുണയുമുണ്ട്. അതാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും പറഞ്ഞു. അതേസമയം തന്നെ പ്രതിപക്ഷം എന്ന രീതിയില്‍ സി.പി.എം നടത്തിയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ലെന്ന് വിമര്‍ശിക്കാനും മറന്നില്ല. താന്‍ എന്നും പ്രവര്‍ത്തനരംഗത്തുണ്ടാകും. എന്നാല്‍ സ്ഥാനമാനങ്ങള്‍ തന്റെ കൈയിലല്ല. കോണ്‍ഗ്രസിന് നേതൃദാരിദ്ര്യമില്ല. ജനാധിപത്യപാര്‍ട്ടിയെന്ന നിലയില്‍ പാര്‍ട്ടിയില്‍ പല ചര്‍ച്ചകളും മറ്റും ഉണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു വെച്ചു.


പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള മികവില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രമേശ് ചെന്നിത്തല തന്നെ വരുമെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. എന്നാല്‍ അങ്ങനെ ഒരു തീരുമാനം കോണ്‍ഗ്രസ് നേതൃതലത്തില്‍ എടുത്തിട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തിലൂടെ ചെയ്തത്. ഏകപക്ഷീയമായി രമേശ് ചെന്നിത്തല മാത്രമല്ല താനോ മറ്റാരെങ്കിലുമോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടാവും എന്ന സന്ദേശം കൃത്യമായി നല്‍കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തതെന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ സംസാരമുണ്ട്. കൂടാതെ കോട്ടയം ജില്ലാപഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വത്തിന് പരിഹരിക്കാന്‍ കഴിയാതെ പോയ ജോസ് കെ മാണിയും പി ജെ ജോസഫും തമ്മിലുള്ള തര്‍ക്കപരിഹാരത്തിനായും ഉമ്മന്‍ചാണ്ടി ഇടപെട്ടിട്ടുണ്ട്.

ആരോഗ്യമന്ത്രിയെ പരിഹസിച്ച് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സൃഷ്ടിച്ച അസാധാരണ വിവാദവും തെരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിട്ടാണെന്ന് വേണം കണക്കാക്കാന്‍. എല്‍ഡിഎഫ് ഭരണകാലത്ത് കഴിഞ്ഞ നാലു വര്‍ഷവും കാര്യമായ വാദമുഖങ്ങള്‍ ഉയര്‍ത്താന്‍ കഴിയാതെ പോയയാളാണ് കെപിസിസി അദ്ധ്യക്ഷനും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല മേല്‍ക്കോയ്മ നേടുമ്പോള്‍ അപ്രതീക്ഷിതമായി ശ്രദ്ധയിലേക്ക് കടന്നുവരാന്‍ മുല്ലപ്പള്ളിക്കും കഴിഞ്ഞു. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തുടങ്ങൂന്ന തര്‍ക്കങ്ങളും വിവാദങ്ങളും ഹൈക്കമാന്റിന് മുന്നിലെത്തുമെന്നിരിക്കെ ഹൈക്കമാന്റുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ് മുല്ലപ്പള്ളിയും.

രണ്ടു പ്രളയവും നിപ്പയും കോവിഡും സാമ്പത്തിക പ്രതിസന്ധിയും ഉള്‍പ്പെടെ നാലുവര്‍ഷത്തോളം തുടര്‍ച്ചയായി മുമ്പില്ലാത്ത തരം പ്രതിസന്ധികളെ നേരിട്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കയറിയത്. ഉടലെടുത്ത വിവാദങ്ങളെയെല്ലാം ലോകം ശ്രദ്ധിച്ച ആരോഗ്യപ്രവര്‍ത്തനങ്ങള്‍ വഴി മറികടക്കാന്‍ കഴിഞ്ഞത് പിണറായി സര്‍ക്കാരിന് നേട്ടമാകുമെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ഒരു മുന്നണിക്കും കേരളം ഇതുവരെ ഭരണതുടര്‍ച്ച നല്‍കിയിട്ടില്ല എന്ന പാരമ്പര്യം മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് നീങ്ങുന്നത്.

അതിനിടെ വെൽഫെയർ പാർടി സഹകരണത്തിൽ ലീഗിനെ ന്യായീകരിച്ചും‌ ഉമ്മൻചാണ്ടി രംഗത്ത്‌ വന്നു. ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ്‌ഡിപിഐ പിന്തുണയോടെ കോൺഗ്രസ്‌ വിജയിച്ചതിനു പിന്നാലെയാണ്‌ ലീഗ്‌–-വെൽഫെയർ പാർടി സഖ്യത്തെ ഉമ്മൻചാണ്ടി ന്യായീകരിച്ചത്‌. കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ മൗനാനുവാദത്തോടെയാണ്‌ ലീഗ്‌ നീക്കമെന്ന്‌ ഇതോടെ വ്യക്തമായി. കേരള കോൺഗ്രസിലെ തർക്കം രൂക്ഷമായതിനിടെ കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം സംബന്ധിച്ച്‌ മുന്നണി തീരുമാനം നടപ്പാക്കാൻ യുഡിഎഫ്‌ ആർജവം കാട്ടണമെന്ന്‌ പി ജെ ജോസഫ്‌ ആവശ്യപ്പെട്ടു. രാജിക്ക്‌ തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്‌ ജോസ്‌ കെ മാണി പക്ഷം.അതേസമയം കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്ക് മേല്‍ നടത്തിയ പരിഹാസത്തിന് പിന്നിലും മറ്റൊരു ലക്ഷ്യമല്ല. രണ്ടും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല നേടിക്കൊണ്ടിരിക്കുന്ന ശ്രദ്ധയോട് ഒപ്പം നില്‍ക്കാനാണെന്ന തരത്തില്‍ വിലയിരുത്തലുകളുണ്ട്.

Top