കെഎം മാണിക്കെതിരെ യുഡിഎഫ് ഒന്നും ചെയ്തിട്ടില്ല; മാണിയെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്ന് ഉമ്മന്‍ചാണ്ടി

cms

കോഴിക്കോട്: കെഎം മാണിക്കെതിരെ ബാര്‍ കോഴ ആരോപണങ്ങള്‍ നടത്തിയത് സ്വന്തം പാര്‍ട്ടിക്കുള്ളിലെ നേതാക്കള്‍ തന്നെയെന്ന് ആരോപണങ്ങള്‍. മാണിയെ കുടുക്കിയത് യുഡിഎഫ് ആണെന്നുള്ള ആരോപണങ്ങളോട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിക്കുന്നു.

മാണിക്കെതിരെ യുഡിഎഫില്‍ ഒരു നീക്കവും ഉണ്ടായിട്ടില്ല. മാണി യുഡിഎഫിന്റെ അവിഭാജ്യഘടകമാണ്. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ യുഡിഎഫ് ചര്‍ച്ചചെയ്യും. മാണിയെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടതുപക്ഷത്തേക്ക് പോയേക്കും എന്ന സംശയത്താല്‍ തന്നെ യുഡിഎഫില്‍ തളച്ചിടാനുള്ള ശ്രമമാണ് ബാര്‍ കോഴ കേസിന്റെ പിന്നിലെന്നായിരുന്നു മാണിയുടെ വെളിപ്പെടുത്തല്‍. ഇതിനു ഗൂഢാലോചന നടത്തിയവരുടെ പേരുകള്‍ പാര്‍ട്ടി കണ്ടെത്തിയെങ്കിലും അതു വെളിപ്പെടുത്താത്തത് മാന്യതയുടെ പേരിലാണെന്നും മാണി പറഞ്ഞിരുന്നു. മനോരമ ന്യൂസ് ‘നേരേ ചൊവ്വേ’ പരിപാടിയിലായിരുന്നു മാണിയുടെ വെളിപ്പെടുത്തല്‍.

ആദ്യമായാണ് കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തേക്ക് നീങ്ങാനുള്ള ചര്‍ച്ചകള്‍ ഉണ്ടായി എന്ന് കെ.എം.മാണി പരോക്ഷമായെങ്കിലും സമ്മതിക്കുന്നത്. എന്നാല്‍, ആരെയും തളച്ചിടുന്ന രീതി യുഡിഎഫില്‍ ഇല്ലെന്നായിരുന്നു നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. മാണിയുടെ വെളിപ്പെടുത്തലിനു പിന്നാലെ യൂത്ത് ഫ്രണ്ട് (എം) സോണിയ ഗാന്ധിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും ബാര്‍ ഉടമ ബിജു രമേശുമാണ് ബാര്‍ ആരോപണത്തിനു പിന്നിലെന്നായിരുന്നു കത്തില്‍. ഉമ്മന്‍ ചാണ്ടി സംശയത്തിന്റെ നിഴലിലാണെന്നും കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് അയച്ച കത്തില്‍ ആരോപിച്ചിരുന്നു.

Top