കൊച്ചി:കിറ്റക്സിനെ തകർക്കാൻ കോൺഗ്രസ് കുട നീക്കം .കോൺഗ്രസിനെ തോൽപ്പിച്ച കിറ്റക്സ് സ്തനങ്ങളെ തകർക്കാൻ പിടി തോമസ് അടക്കമുള്ള കോൺഗ്രസ് എം എൽ എ മാർ ഗുഡാനീക്കം നടത്തി എന്ന തെളിവ് പുറത്ത് . കിറ്റെക്‌സില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതിപക്ഷ എംഎല്‍എമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്ത് പുറത്ത് വന്നിരിക്കുകയാണ് . കമ്പനിയിലെ നിയമലംഘനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ രണ്ടിനാണ് തൃക്കാക്കര എം.എല്‍.എ പി.ടി തോമസ്, എറണാകുളം എം.എല്‍.എ ടി.ജെ വിനോദ്, പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി, മൂവാറ്റുപുഴ എം.എല്‍.എ മാത്യൂ കുഴല്‍നാടന്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. ആറു നിയമലംഘനങ്ങളാണ് എംഎല്‍എമാര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.
ഒരുപറ്റം നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ കത്ത് .കിറ്റക്സിനെ തകർക്കാനുള്ള കുട നീക്കമായാണ് ഈ കത്തിനെ കാണുന്നത് .കത്തിൽ ഇങ്ങനെ പറയുന്നു .ആധുനിക മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് കമ്പനി നല്‍കിയ പ്രൊപ്പോസലിന്റെ മേലാണ് വ്യവസ്ഥകളോടെ കിറ്റെക്‌സ് കമ്പനിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയത്. നാളിത് വരെയും അത് പ്രവര്‍ത്തനസജ്ജമാക്കാത്തതിനാല്‍ വ്യവസ്ഥ ലംഘിച്ച് മലിനീകരണം നടത്തുന്ന ഈ കമ്പനി അവര്‍ തന്നെ ഉറപ്പ് നല്‍കിയതും ആവശ്യമായതും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗീകരിച്ചതുമായ ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാക്കുന്നത് വരെ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടതാണ്.
2. പ്രതിദിന മലിനജല ഉല്‍പ്പാദനം കുറയ്ക്കണമെന്ന നിര്‍ദ്ദേശം കമ്പനി പാലിക്കണം.
3. ജല ഉപഭോഗം, മലിനജല ഉല്‍പ്പാദനം ഇവ കൃത്യമായി അറിയുവാനുള്ള വാട്ടര്‍ മീറ്റര്‍
സ്ഥാപിക്കണം.
4. ശുദ്ധീകരണ പ്ലാന്റ് ഏപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ TOD ടൈപ്പിലുള്ള എനര്‍ജി മീറ്റര്‍ സ്ഥാപിക്കണം.
5. കമ്പനിയിലെ ശുദ്ധീകരിച്ച ജലത്തിന്റെ ഗുണനിലവാരം 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് അറിയുവാനുള്ള സംവിധാനം സ്ഥാപിക്കണം.
6. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിരന്തരമായ ഇടപെടല്‍ ഉണ്ടായിട്ടുപോലും കടമ്പ്രയാര്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിന് വേഗത പോരാ. മറ്റ് 20 നദീ പുനരുജ്ജീവന കര്‍മ്മ പദ്ധതിയോടൊപ്പം ഒരു കര്‍മ്മ പദ്ധതി എന്ന പരിഗണന മാത്രമേ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കടമ്പ്രയാറിനും നല്‍കുന്നുള്ളൂ. കടമ്പ്രയാര്‍ പുനരുജ്ജീവന പദ്ധതി സമയ ബന്ധിതമായി നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിന് ഒരു വിദഗ്ദ ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തേണ്ടതുണ്ട്.
കഴിഞ്ഞമാസം ഒന്നിന് നിയമസഭയില്‍ കടമ്പ്രയാര്‍ നദിയുടെ മലിനീകരണവുമായി ബന്ധപ്പെട്ട് പി.ടി തോമസിന്റെ ശ്രദ്ധ ക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
കോൺഗ്രസിന്റെയും സർക്കാരിന്റെയും നീക്കത്തിൽ മനം മടുത്ത്ആണ് കിറ്റക്സ് പുതിയ നിക്ഷേപങ്ങൾ സംസ്ഥാനത്ത് നിന്നും മാറ്റാൻ ഒരുങ്ങുന്നത് .തെലങ്കാന സർക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കിറ്റക്‌സ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം നാളെ ഹൈദരാബാദിലെത്തും. തെലങ്കാന സർക്കാർ അയയ്ക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റക്‌സ് സംഘം കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പോകുന്നത്. ഇതിനായി തെലങ്കാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കൊച്ചിയിലെത്തും.
3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ തെലങ്കാന വ്യവസായ മന്ത്രി ടി കെ രാമറാവു കിറ്റക്സ് എം ഡി സാബു എം ജേക്കബിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ട് കത്ത് നൽകിയത്. പദ്ധതി നടപ്പാക്കിയാൽ നിക്ഷേപത്തിന് സബ്സിഡി അടക്കം വാഗ്ദാനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ചർച്ചകൾക്കായി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘം തെലങ്കാന യിലേക്ക് തിരിക്കുന്നത്.